മതം മാത്രം കഴിച്ച് വളർന്നവരേ....
നിങ്ങൾ എത്ര പേർ മതം ഉണ്ടു വളര്‍ന്ന് കൊണ്ടിരിക്കുന്നു ഇന്നും?
നിങ്ങള്‍ എത്ര പേര്‍ ഇന്നും ഹിന്ദുവെന്നോ മുസല്‍മാനെന്നോ നസ്രാണിയെന്നോ സ്വയം ചിന്തിക്കുന്നു... ??
അഹിന്ദുക്കൾക്ക് പ്രവേശനമില്ല എന്നത് നിങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നുവോ...??
. മാമോദീസ മുങ്ങി വന്ന സത്യക്രിസ്ത്യാനി എന്നതില്‍ ഇന്നും ഊറ്റം കൊള്ളുന്നുവോ....??
വെള്ളിയാഴ്ചകൾ മുടങ്ങിയാൽ പുറത്താക്കപ്പെടുമെന്നത് ഭയം ഉണ്ടാക്കുന്നുവോ....??
എങ്കിൽ നിങ്ങള്‍ ഇന്നും മതം മാത്രം ഉണ്ടു ശീലിച്ചു സുഖനിദ്ര ഭാവിക്കുന്നവരാണ്....
നിങ്ങൾ മുറുക്കെ പിടിക്കുന്നത് മാനവികതയല്ല.... മതമൂല്യങ്ങളാണ്.... മതവർഗീയതയാണ്...
അല്ലാ മതങ്ങള്‍ക്ക് എന്ത് മൂല്യമാണ് കൊടുക്കേണ്ടത്? മനുഷ്യനില്ലാത്ത എന്ത് മൂല്യബോധമാണ് മതം തരുന്നത്....
അടിച്ചമര്‍ത്തപ്പെട്ടവർ സ്വജാതിയാണെങ്കിൽ മാത്രം വികാരം പൊങ്ങുന്ന നിങ്ങള്‍ക്ക് എന്ത് ജനാധിപത്യ ബോധമാണുള്ളത്?
ജീവന് വേണ്ടി കേഴുന്നവർ അന്യ ജാതി ആവുമ്പോൾ നിങ്ങള്‍ക്ക് ആശ്വസിക്കാൻ പറ്റുന്നത് എന്ത് കൊണ്ടാണ്?
നിങ്ങള്‍ മതം മാത്രം ഉണ്ണുന്നവരാണ്..... അതേ നിങ്ങള്‍ തീവ്രമായി തീവ്രവാദികള്‍ തന്നെയാണ്. നിങ്ങളിൽ ഒരിക്കലും മനുഷ്യരെ ഞാൻ കണ്ടിട്ടില്ല... കാണുവാനും കഴിയില്ല.... വർഗീയത ആളി കത്തിക്കാൻ തക്കം പാർത്തിരിക്കുന്ന മത തീവ്രവാദികളാണ് നിങൾ...
മതം ഭരിക്കുന്ന രാജ്യങ്ങൾ നിങൾ കൺ തുറന്നു കണ്ടോളൂ....ജീവന് വേണ്ടി അപേക്ഷിച്ച് മത വേറിയിൽ മരണമടഞ്ഞു പോകുന്ന ആയിരം മനുഷ്യന്മാരെ കണ്ടോളൂ...ഇത് തന്നെ ആവും നിങ്ങളും ആഗ്രഹിക്കുന്നത് അല്ലേ...ഇതെല്ലാം നിങ്ങൾക്ക് വിസ്മയവും കാലത്തിൻ്റെ നീതികാവ്യവും ആയി തോന്നുന്നുണ്ടാവും അല്ലേ...!! പുച്ഛം മാത്രമേ ഉള്ളൂ മതവർഗീയവാദികളെ നിങ്ങളോട്....
ഖലേദ് ഹൊസൈനിയുടെ വാക്കുകളില്‍ നിന്ന് മാത്രം ശ്രദ്ധിച്ചിട്ടുള്ള അഫ്ഗാനിലെ കലാപങ്ങള്‍ അതി ഭീകരമായ ദൃശ്യങ്ങള്‍ മനസ്സില്‍ പകര്‍ത്തുമ്പോൾ അത് അനുഭവിച്ച് കൊണ്ടിരിക്കുന്ന ജനതയുടെ അവസ്ഥ എത്ര മാത്രം ഭയാനകമാവുമെന്ന് ഊഹിക്കാൻ പോലും കഴിയില്ല. മ്യാന്‍മറിൽ നടന്ന പട്ടാള അട്ടിമറി പോലെ അവിടെയും സംഭവിച്ചാല്‍ കൈ കെട്ടി നില്‍ക്കുന്ന
ഒരു ലോകസമൂഹത്തെ തന്നെ പ്രതീക്ഷിക്കാനാകൂ... അന്നും നിസംഗതയോടെ തന്നെ ആണ് ലോകം നോക്കി കണ്ടത്..
അത് കൊണ്ട് ഒക്കെ തന്നെയാണ് അഫ്ഗാനിനെ രക്ഷിക്കാനായി ഒരു പോസ്റ്റിടുന്ന നമുക്ക് അവിടത്തെ മനുഷ്യരുടെ അവകാശ ലംഘനങ്ങളെ romanticise ചെയ്യാന്‍ പറ്റുന്നതും. ഒരു അട്ടിമറിയ്ക്കോ അമേരിക്കന്‍ controlled ആയ ഐക്യ രാഷ്ട്ര സഭയുടെ ഇടപെടലുകള്‍ക്കോ പെട്ടെന്ന് ഒരു സാധ്യത കാണുന്നില്ലെങ്കിലും മാനുഷികമായ ഒരു approach എങ്കിലും അഫ്ഗാനിലെ മനുഷ്യർ അര്‍ഹിക്കുന്നുണ്ട്...
അഫ്ഗാൻ കാലങ്ങൾ പിന്നിലേക്ക് പിന്തള്ളി പോവുകയാണ്... നിസ്സഹായതയിൽ എഴുതുന്നത് അല്ലാതെ മറ്റൊന്നും ചെയ്യാൻ ആവും എന്ന് തോന്നുന്നില്ല... എങ്കിലും എന്നെ ഭയപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്... ഇന്ത്യയും വൈകാതെ താലിബാന് ഐക്യപെടും എന്നത്. താലിബാന് നയങ്ങളോട് ഇന്ത്യയും അനുഭാവം പ്രകടിപ്പിച്ചു നിൽക്കും എന്ന് ആവർത്തിച്ച് തോന്നുന്നു. അഫ്ഗാനിൽ ഒരുപാട് നിക്ഷേപങ്ങൾ ഉള്ളതു കൊണ്ട് തന്നെ ഇന്ത്യ എത്ര കണ്ട് എതിർക്കും എന്നോ ശബ്ദം ഉയർത്തുമെന്നോ വ്യക്തിപരമായി എനിക്ക് പറയാൻ പറ്റുന്നില്ല... മാനുഷികമായ ഒരു നിലപാട് എത്ര കണ്ട് ഭാരതം കൈ കൊള്ളും എന്നും ഉറപ്പില്ല...
എന്തൊക്കെ ആയാലും...നിങ്ങ്ങൾ ഇനിയും മതവും മൂല്യങ്ങളും പിടിച്ച് മനുഷ്യരെ വേട്ടയാടാൻ വെമ്പൽ കൊള്ളുന്നവർ ആണെങ്കിൽ പ്രിയപെട്ട മനുഷ്യരെ, അത്തരം തീവ്രവാദികളെ തിരിച്ചറിഞ്ഞു അകലം പാലിക്കുക... ആട്ടി ഓടിക്കുക...
മതമല്ല മനുഷ്യനാണ് വലുത് എന്ന് ഇനി വരുന്ന തലമുറയ്ക്ക് എങ്കിലും പറഞ്ഞ് കൊടുക്കുക... ഫോട്ടോഷൂട്ട് അല്ല മതസൗഹാർദം എന്നും സെക്കുലറിസം മുറുകെ പിടിക്കുന്ന ഭാരതമാണ് വലുത് എന്നും പറഞ്ഞ് പഠിപ്പിക്കുക... മനുഷ്യരെ വളർത്തുക...മത തീവ്രവാദം ഉന്മൂലനം ചെയ്യുക...ജയ് ഹിന്ദ്
അമരാവതി

Comments
Post a Comment