Kerala Fighting Back

സർക്കാർ ഒപ്പം അല്ല മുന്നിൽ തന്നെ ഉണ്ടെന്ന് ആ മനുഷ്യൻ കൂടെ കൂടെ പറയുന്നു....

ഇറ്റലി പോലെ ഉള്ള മഹാരാജ്യങ്ങൾ തോൽവി സമ്മതിക്കുമ്പോഴാണ് ഇവിടെ ഇൗ നാട്ടിൽ ഒരു ജീവൻ പോലും കൈ വിട്ട് പോവാതെ മുറുകെ പിടിക്കാൻ ഒരുപാട് പേർ കണ്ണിമ വെട്ടാതെ ഓടി കൊണ്ടിരിക്കുന്നത്.
ദുരിതങ്ങൾ ഓരോന്നായി വരുമ്പോഴും ഒറ്റക്കെട്ടായി തന്നെ നേരിടാൻ നമ്മൾ പഠിച്ച് കഴിഞ്ഞു. അതിനു ഊർജ്ജം പകരാൻ ഇവിടെ നിലപാടുകൾ കർശനമാക്കി മുൻകരുതലുകൾ ഒരു മുഴം മുന്നേ കണ്ട് , സർക്കാർ ഒപ്പം അല്ല ഒരു പടി മുന്നിൽ വീറോടെ നിവർന്ന് നിന്ന് പൊരുതും എന്ന് പറയാൻ നമ്മുക്കൊരു മുഖ്യനും ഉണ്ട്‌, ആ മുഖ്യന്റെ കരങ്ങൾക്ക് കരുത്ത് പകർന്നു മണ്ണിലെ ദൈവങ്ങളും മാലാഖമാരും ചേർന്ന് അങ്ങ് ആശുപത്രി വളപ്പിൽ തൊട്ട് ഓരോ തെരുവും വൃത്തി ആക്കി കൊറോണ പിടിച്ച് നിർത്താൻ പാട് പെടുന്ന ഒരുപാട് മനുഷ്യരും ഉണ്ട്. അവശ്യ സാധനങ്ങൾ എല്ലാവരിലും എത്തിക്കാൻ കൂടെ നിക്കുന്ന വ്യാപാരികളും ഉണ്ട്. കൊറോണ ആയാലും ഒരാള് പോലും പട്ടിണി കിടകരുത് എന്ന് ആഗ്രഹിക്കുന്ന നല്ല മനസ്സുകൾ ഉണ്ട്. ആവശ്യങ്ങൾ അനുസരിച്ച് കൂടെ നിൽക്കാൻ ഒരു നാട് തന്നെ കൈ പിടിച്ച് നടക്കുന്നുണ്ട്

പറയാൻ ഉദ്ദേശിച്ചത് മറ്റു ചിലരെ പറ്റി ആണ്. 
സർക്കാർ അത് ചെയ്തു ഇത് ചെയ്തു എന്ന് പറഞ്ഞ് വാട്ട്സ്ആപ് ഗ്രൂപ്പുകളിൽ fake news പരത്തി അത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും നിർവൃതി കൊള്ളുന്ന  കോൾമയിരന്മാരോടാണ്.
വീട്ടിൽ അടങ്ങി ഇരിക്കാതെ എല്ലിന്റെ ഇടയിലെ കുത്തൽ ഇൗ സമയത്ത് കാണിച്ച് നാട്ടുകാരെ മൊത്തം പരിഭ്രാന്തി പരത്തി ആനന്ദം കൊള്ളാതെ, ഹിന്ദു പ്രീണനം മുസ്ലിം ജിഹാദി എന്ന് പറഞ്ഞ് ഇൗ സമയവും വർഗീയത എറിഞ്ഞ് നാട് നശിപ്പിക്കാതെ കൂടെ നിക്കണം അതി ജീവിക്കണം എന്ന് കൂടെ കൂടെ ഓർമപെടുത്തട്ടെ..
നിനക്ക് ഒക്കെ ചളി വാരി എറിയാനും കുതികാലു വെട്ടാനും ഇനിയും സമയമുണ്ട്. ഇൗ പോരാട്ടം ഒക്കെ തീർന്നാൽ നീ ഒക്കെ ചെയ്യാൻ പോകുന്നതും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേര് പറഞ്ഞ് തമ്മിൽ തല്ലാൻ തന്നെയാണ്  എന്ന് നല്ല ഉറപ്പുണ്ട്.
അതിനുള്ള സമയം ഇനിയും ഉണ്ട്
ദയവ് ചെയ്ത് മറ്റുള്ളവരെ പാനിക്ക് ആകാതെ നിർദേശങ്ങൾ പാലിച്ച് കൂടെ നിൽക്കാൻ ശ്രമിക്കണം
സർകാർ മുന്നിൽ നിൽക്കുന്നുണ്ട്, പിന്നിൽ നിന്ന് കുത്താതെ പിൻബലം കൊടുക്കണം
അതിജീവിച്ചതിനു ശേഷം കുറ്റം പറയാം
അത് വരെ ജീവൻ നിലനിർത്താൻ പോരാടാം♥️
അഭിമാനം കേരളം

വിഷ്ണു നളിനി

Comments

Popular Posts