#jayaraj_fenix
എനിക്ക് ശ്വാസം മുട്ടുന്നു....
ജോര്‍ജ് ഫ്ലോയ്ഡിൻറെ കൊലപാതകത്തിന് റേസിസത്തിനെതിരെ ഹൃദയഭേദകമായ കവിതകള്‍ രചിച്ചും പോലീസിന്റെ ക്രൂരതകൾക്കെതിരെ വാ തോരാതെ സംസാരിച്ചവരാണ് നമ്മളില്‍ പലരും.
ഹൈദരാബാദിലെ ഫേക്ക് എൻകൗണ്ടറുകളെ വീര പരിവേഷം നൽകിയവരൊന്നും ഈ വാര്‍ത്ത അറിഞിരിക്കാനും വഴി ഇല്ല.
നമ്മുടെ തൊട്ടടുത്ത് തൂത്തുക്കുടിയിൽ ആണ് ജയരാജ്, ഫെനിക്സ് എന്ന രണ്ടു പേര്‍ക്ക് പോലീസുകാരാൽ മൃഗീയമായി കസ്റ്റഡി മരണം സംഭവിച്ചത്.
ഈ കാര്യത്തില്‍ ശ്വാസം മുട്ടൽ പോയിട്ട് ഒരു തുമ്മല്‍ പോലും ആര്‍ക്കും ഇല്ലേ....??
ഭരത്ചന്ദ്രന്മാരും ദുരൈസിങ്കങ്ങളും ഒക്കെ ആളുകളെ ഇടിച്ചിടുമ്പോള്‍ നമ്മളും ആഗ്രഹിക്കുന്നത് പോലീസ്സുകാര്‍ ഇങ്ങനെയാവണമെന്നൊക്കെ തന്നെയാണ്...കൈ മുഷ്ടി ചുരുട്ടി അധികാരികളെ പോലും തെറി വിളിക്കുന്ന അവർ കൊലമാസ് , ഇത് താണ്ട പോലീസ് എന്നൊക്കെ പറഞ്ഞ്
മൂന്നാം മുറ പ്രയോഗിക്കാനുള്ള അനുവാദം നമ്മൾ തന്നെ നമ്മൾ പോലും അറിയാതെ അവർക്ക് തീറെഴുതി കൊടുക്കുകയാണ്.
പിന്നെ കേരളത്തെ സംബന്ധിച്ചിടത്തോളം ഇതെല്ലാം സര്‍വ്വ സാധാരണ വിഷയം ആണലോ ല്ലേ...
സമ്പത്തും രാജനും ഒക്കെ പഴയ കഥയല്ലേ... പോലീസ്സുകാര്‍ ഉരുട്ടിക്കൊന്നപ്പോഴും അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സത്യം തെളിയിക്കാന്‍ ഒരു അധികാരി വര്‍ഗ്ഗവും മുന്നോട്ടു വന്നിട്ടില്ല....!!!
തൂത്തുകുടിയിലെ ഈ അച്ഛനും മകനും ചെയ്ത തെറ്റ് എന്താണ്...???
ലോക്ക്ഡൗൺ ക്ലോസിങ് സമയമായ രാത്രി 8 മണിക്ക് ശേഷം 15 മിനുട്ടോളം കട തുറന്ന് വച്ചതോ...!!!
അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടുന്നതിന് പകരം സബ് ജയിലില്‍ മൂന്നാം മുറ പ്രയോഗിക്കാനുള്ള ഉപകരണങ്ങളാക്കി കൊലപ്പെടുത്തി.
ഒടുവിൽ ആഹ് കൊലപാതകത്തെ വെള്ള പൂശി പോലീസ് . അവർ മരിച്ചത് നെഞ്ച് വേദന കൊണ്ടും കടുത്ത പനി കൊണ്ടും മാത്രമാണ് എന്ന് എഴുതി തീർത്ത് അതൊരു സ്വാഭാവിക മരണമാക്കി മാറ്റി.
കൊന്നു കളഞ്ഞത് തന്നെ ആണ് ആ പാവങ്ങളെ...
മലദ്വാരത്തിലൂടെ ഇരുമ്പ് ദണ്ട് കയറ്റി... ചോരയില്‍ മുങ്ങിയ തുണികള്‍ മാറ്റി മാറ്റി അവരെ ഇഞ്ചിഞ്ചായി കൊന്ന് കളഞ്ഞു... ജീവന് വേണ്ടി യാജിച്ച് കരഞ്ഞ് കാലിൽ വീണു കേണപേക്ഷിച്ചു എന്നിട്ട് പോലും പൈശാചികമായി അവരെ വേട്ടയാടി കൊന്നു കളഞ്ഞു നരാധമന്മാർ...ഇപ്പോൾ ഈ വിഷയത്തില്‍ 2 പോലീസ്സുകാര്‍ക്ക് സസ്പെന്‍ഷനും ചിലര്‍ക്ക് സ്ഥലംമാറ്റവും കൊടുത്ത് അതിഭീകരമായ ശിക്ഷ വിധിച്ചു അവിടുത്തെ ഭരണകൂടം മാതൃകയായി മാറിയിട്ടുണ്ട്...
ആ അച്ഛനും മകനും മരിക്കാൻ ഉത്തരവാദികൾ ആയവരെ നിങൾ അങിനെ സ്ഥലം മാറ്റി കൊടുത്തു വലിയ ശിക്ഷ നൽകാതെ ഇവിടുത്തെ നീതി ന്യായ വ്യവസ്ഥക്ക് മുന്നിൽ ഹാജരാക്കി കൃത്യമായി കേസ് അന്വേഷിച്ച് തക്കതായ ശിക്ഷ നൽകണം... അതിനുള്ള ചങ്കുറപ്പ് എങ്കിലും ബന്ധപ്പെട്ട അധികാരികൾ കാണിക്കണം...ചുമ്മാ മരിച്ച വീട്ടിൽ വന്ന് ക്യാമറ കണ്ണുകൾക്ക് മുന്നിൽ ഓരി ഇടാതെ ഇനി എങ്കിലും നിങൾ നീതി നടപ്പിലാക്കണം.
ഇനി ഒരാളും ഇതേ പോലെ മരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാവാതെ ഇരിക്കട്ടെ.
കാക്കിക്കുള്ളിലെ കാട്ടാളത്തരങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല... 15 മിനുട്ടിൻറെ ദൈര്‍ഘ്യം കൊണ്ട് ഇല്ലാതായത് 2 ജീവനാണ്. അവര്‍ക്ക് വേണ്ടി സംസാരിക്കാനും തക്കതായ നടപടി എടുക്കാനും ഇവിടെ ഒരാളും ഇല്ല. ഇനിയും നമ്മള്‍ മൗനം തുടര്‍ന്നാല്‍ ഈ മൂന്നാം മുറയ്ക്ക് നമ്മൾ പച്ചക്കൊടി വീശുക തന്നെയാണ്. നമ്മുടെ വീടിന്റെ മുറ്റത്ത് എത്തുന്നത് വരെ ഈ ജയരാജനും ഫെനിക്സും വിനായകനുമൊക്കെ നമുക്ക് 2 ദിവസത്തെ ഹാഷ്ടാഗുകൾ മാത്രമാണ്.
പോലീസ് ജനങ്ങളുടെ സംരക്ഷകരാണ്.... ജീവൻ എടുക്കാനുളള അധികാരം അല്ല അവര്‍ക്കുള്ളത്....
കുറ്റം ചെയ്തത് ആരുമാകട്ടെ. അവരെ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കുറ്റക്കാരെന്ന് വിധിക്കുന്നത് വരെ കുറ്റാരോപിതർ മാത്രമാണ് അവർ....
രാഷ്ട്രീയക്കാരുടെ വോട്ട് ബാങ്കായ് മാത്രം നമ്മൾ നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും ലോക്കപ്പ് മരണങ്ങളും വളച്ചൊടിക്കലും ഇവിടെ നടന്ന് കൊണ്ടിരിക്കും
കാക്കി എന്നത് എന്ത് തെമ്മാടിത്തരവും ചെയ്യാനുള്ള പരമാധികാരമായി നിങ്ങള്‍ കാണരുത് പ്രിയപ്പെട്ട പോലീസെ ..
നാളെ ലാത്തികൾക്കിടയിലോ കാൽമുട്ടുകൾക്കിടയിലമംർന്ന് രക്തത്തില്‍ നനഞ്ഞ ലുങ്കിയിൽ കിടന്ന് നീറി നീറി ജീവനുവേണ്ടി എനിക്കോ നിങ്ങൾക്കോ യാചികേണ്ടി വന്നേക്കാം.
എനിക്കും ഇന്ന് ശ്വാസം മുട്ടി തുടങ്ങിയിരിക്കുന്നു... നാളെകളിൽ നിങൾ ഓരോരുത്തർക്കും ശ്വാസം മുട്ടി തുടങ്ങും..
തൂത്തുക്കുടിയിലെ ആ രക്തകറകൾ നിരന്തരം നമ്മളെ വേട്ടയാടി കൊണ്ടിരിക്കും.
നിങ്ങളെ രക്ഷിക്കാന്‍ ഒരു സൂപ്പര്‍ ഹീറോയും വരാൻ പോകുന്നില്ല... ഒറ്റക്കെട്ടായി പോരാടിയാലേ നമ്മൾ ഓരോരുത്തർക്കും നിലനില്‍പ്പുള്ളൂ...അല്ലെങ്കിൽ ആരും പ്രതികരിക്കാതെ നമ്മളും വെറും ഹാഷ്ടാഗുകൾ മാത്രമായി രക്ത കറയുള്ള കീറ തുണികളായി ഇല്ലാതാവും.
Comments
Post a Comment