#അഫ്ഗാനിസ്താൻ
മൗനിയായി തുടരുന്ന വെറുക്കപ്പെട്ട ജീവിതങ്ങളെ..,
ഒരു കാര്യം ഓർമ്മയിൽ സൂക്ഷിച്ചു കൊള്ളു.... കാബൂളിൽ നിന്ന് അധിക ദൂരം ഇല്ലാ ഭാരതത്തിലേക്ക്... അതിജീവനം എന്നത് എത്ര മാത്രം ഭയാനകം ആണ് എന്നത് കൺ മുന്നിൽ കത്തി ജ്വലിച്ച് നിൽക്കുമ്പോഴും, ഇപ്പോഴും നിങ്ങളും കുടുംബവും സുരക്ഷിതരാണ് അല്ലെങ്കിൽ ഇതൊന്നുംതന്നെ നിങ്ങളെ ഒരാളെ പോലും അലട്ടുന്നില്ല എന്നും ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങളും താലിബാനും തമ്മിൽ വലിയ വിത്യാസം ഉള്ളതായി എനിക്ക് തോന്നുന്നില്ല... മനസ്സ് കൊണ്ട് പോലും അഫ്ഗാൻ ജനങ്ങൾക്ക് വേണ്ടി ഒരു നിമിഷമെങ്കിലും ആലോചിക്കാൻ തോന്നുന്നില്ല എങ്കിൽ നിങ്ങളും തീവ്രവാദികൾ തന്നെ ആണ്.
അതിജീവനം എന്നത് എത്രമാത്രം വിലപെട്ടത് ആണ് എന്ന് അറിയാൻ ഒരുപാട് കാലം ഒന്നും കാത്തിരിക്കേണ്ടി വരില്ല.. അവകാശങ്ങൾ നിഷേധിക്കപ്പെട്ട്, അടിമകളെ പോലെ, ജീവന് വേണ്ടി കേണ്ണ് നെട്ടോട്ടം ഓടാൻ തയാറായി നിൽക്കേണ്ടി വരും നമ്മൾ ഓരോരുത്തർക്കും.
ഈ നാട്ടിലെ കമ്മ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഒരാള് പോലും കൃത്യമായി ഈ വിഷയം അടയാളപെടുത്തിയതായി ഞാൻ കണ്ടില്ല... വോട്ട് ബാങ്കുകൾ പെരുപ്പിക്കാനും വിസ്മയം എന്ന് ഉറക്കെ പ്രസ്താവിക്കാനും കവിതകൾ എഴുതി വരുവാനും മാത്രം ഒതുങ്ങി നിൽക്കുന്ന നിങ്ങളും ഓർമ്മയിൽ സൂക്ഷിച്ചു കൊൾക...
വിദൂരമല്ല നമ്മൾക്കും...അഫ്ഗാൻ ബഹുദൂരവുമല്ല നമ്മളിൽ നിന്നും
- അമരാവതി

Comments
Post a Comment