whem she arrives..!!
"ബാക്കി പിന്നെ scroll ചെയ്യാം.... എണീക്ക്... എണീക്ക്..."
"എന്താ കാര്യം?"
"നമുക്ക് ഓരോ ചായ കുടിക്കാം.. "
"കുടിക്കാല്ലോ... പാറൂട്ടിയമ്മ പോയിട്ട് വെള്ളം വെക്ക്... ഞാൻ ഈ പോസ്റ്റ് ഒന്ന് വായിച്ചിട്ട് ചായപ്പൊടി ഇടുമ്പോഴേക്കും വരാം...."
"പുറത്ത് പോയി ചായ കുടിക്കാന്ന്..."
"എന്തിന്?"
" ഇയാള്‍ ഇത് എന്തോന്ന്? നമുക്ക് ഒരു night ride ഒക്കെ പോയി.... കാറ്റൊക്കെ കൊണ്ട് ഒന്ന് romantic ആയിട്ട് വരാന്ന്... "
"romantic ആവാൻ എന്തിനാ ദാസപ്പാ പുറത്ത് പോണേ? നമുക്ക് ഇവിടെ ഇരുന്ന് ആവാല്ലോ... ഏത്? മാത്രമല്ല എനിക്ക് വണ്ടി ഓടിക്കാന്‍ വയ്യാ... "
"വണ്ടി ഒക്കെ ഞാന്‍ ഓടിക്കാ.... താന്‍ വാ"
"ശരി... നടക്ക്..."
******
ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോള്‍ അവൾ ചോദിച്ചു..!!
"എടോ... താന്‍ ആദ്യമായിട്ട് ബാംഗ്ലൂർ വന്നത് ഓര്‍ക്കുന്നുണ്ടോ... "
ഫോണില്‍ നോക്കി കൊണ്ടിരിക്കേ അവന്‍ പറഞ്ഞു
" ഇവിടെ അര മണിക്കൂര്‍ മുമ്പ് നടന്ന കാര്യം ഓര്‍മ്മയില്ല... അപ്പോഴാ 5 6 കൊല്ലം മുമ്പ് നടന്നത്... എനിക്ക് ഒന്നും ഓര്‍മ്മയില്ല പെണ്ണേ...."
ദൂരേക്ക് നോക്കി അവൾ പറഞ്ഞു
പക്ഷേ, ഞാന്‍ വന്നത് എനിക്ക് ഓർമ്മയുണ്ട്.... 4 കൊല്ലം മുമ്പ്.... അന്ന് തന്നെ പരിചയപ്പെട്ട് അധികം ആയിട്ടില്ല.... Interview ന് ബാംഗ്ലൂര്‍ വരുന്നിണ്ട് എന്ന് message ചെയ്തപ്പോള്‍ pick ചെയ്യാന്‍ വരാം എന്ന് താന്‍ പറഞ്ഞത്.... രാത്രി 8 മണിയുടെ KSRTCയിൽ കേറി രാവിലെ 5 മണിക്ക് ഇവിടെ madiwala വന്ന് ഇറങ്ങുമ്പോ എന്നെയും കാത്ത് താന്‍ ആ സ്റ്റോപ്പിൽ ചിരിച്ചു കൊണ്ട് നില്‍ക്കുന്നത്....
അല്ല ഞാൻ ഇത് ആരോടാ പറയുന്നേ.... നാളെ കമ്പനിയില്‍ നിന്ന് കേള്‍ക്കാന്‍ ഉള്ള തെറികളുടെ എണ്ണം ഇപ്പൊ ഫോണിൽ നോക്കി predict ചെയ്യുന്നവനോടോ... "
അതും പറഞ്ഞു അവന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അവന്‍ അവളെ തന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു......
അന്നത്തെ ദിവസം എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട്.... നീ വരുന്നത് കാത്ത് ഇരുന്ന് ഉറക്കം പോലും മറന്ന രാത്രി.... നിനക്ക് കാലത്ത് തന്നെ നല്ലൊരു ചായ എവിടെ നിന്ന് വാങ്ങി തരും എന്ന് ഓർത്ത് കിടന്ന ആ രാത്രി.... ഇനി തൊട്ട് അടുത്ത് തന്നെ നീ ഉണ്ടെന്ന് ഉള്ള സുരക്ഷിതത്വം....
അത്രമേൽ പ്രിയപെട്ട ഓരാൾ വരുന്നത് ഓർത്ത് കിടന്ന ദിവസം..

Comments
Post a Comment