us!

എടോ....
എന്താണ്‌ ഇന്നത്തെ ചിന്താവിഷയം എന്റെ മൗന താരകേ....
വേടൻ എന്ന വ്യക്തിയെ പറ്റി ഉള്ള ചിന്തകളിൽ ആയിരുന്നു ഞാൻ... അപ്പോഴാണ് അവള് ജോലി കഴിഞ്ഞ് വരുന്നത്..!!

Do you think a person can always be politically correct throughout their lives? അവളോട് ഞാൻ ചോദിച്ചു...!!

അതിനല്ലേ നമ്മളൊക്കെ ശ്രമിക്കുന്നത്.... Politically correct ആയ ഒരു generation...അതല്ലേ നമ്മൾ സ്വപ്നം കാണുന്ന കിനാശ്ശേരി....
പക്ഷേ ചിലപ്പോഴൊക്കെ നമ്മൾ double standards കാണിക്കാന്‍ നിര്‍ബന്ധിതരാവില്ലേ....!!പറഞ്ഞ് കൊണ്ട് തന്നെ അവളു വന്ന് എൻ്റെ അടുത്ത് ഇരുന്നു.
എങ്ങനെ? എനിക്ക് ആകാംഷ ആയി അവളുടെ ഭാഗം അറിയാൻ!!

ഇപ്പൊ വേടന്റെ apology എടുക്ക്... അയാൾ ചെയതത് ഒരു ക്രൈം തന്നെയാണ്. ഈ ക്ഷമാപണം കൊണ്ട്  ഒന്നും ഇനി അയാള്‍ പറയാന്‍ പോകുന്ന politics നമ്മൾ ശ്രദ്ധിക്കില്ല. Cancel culture അയാള്‍ക്ക് എതിരെ ശക്തമായി തന്നെ implement ചെയ്യും. 
പിന്നെ അത് വേണ്ടേ? അയാള്‍ ആ survivorsനെ എത്ര മാത്രം assault ചെയ്തിട്ടുണ്ട്? അവര്‍ എത്രമാത്രം traumatised ആയിരിക്കും ഇപ്പോൾ? 
ഞാന്‍ പറഞ്ഞില്ലേ അയാള്‍ ചെയതത് ക്രൈം തന്നെയാണ്. ഒരു apology കൊണ്ട് ഒന്നും negate ചെയ്യാന്‍ പറ്റാത്ത അത്ര വലിയ ക്രൈം. പക്ഷേ നീ ഒന്ന് ആലോചിച്ചു നോക്ക്...കാതലൻ, റോജ,മുതൽവൻ.. ഈ സിനിമകളിലെ ഒക്കെ പാട്ടുകള്‍ നമ്മുടെ playlist ഇല്‍ ഉള്ളതാണ്. ഇത്ര അധികം തെളിവുകൾ ഉണ്ടായിട്ടും controversies ഉണ്ടായിട്ടും വൈരമുത്തുവിനെ നമ്മൾ cancel ചെയ്യുന്നുണ്ടോ? 

അത് പിന്നെ... ആ പാട്ടുകള്‍ എന്നൊക്കെ പറഞ്ഞാല്‍ അയാളുടെ മാത്രം product അല്ലല്ലോ... Music director, singers, bgm അതെല്ലാം കൂടി ചേര്‍ന്നതല്ലേ ഒരു പാട്ട്... 

Ok.. അപ്പൊ കവി അയ്യപ്പനോ...? മൂപ്പരുടെ കേസ് വരുമ്പോള്‍ പറയും art വേറെ artist വേറെ.... 2ഉം കൂടെ കൂട്ടി കലര്‍ത്തേണ്ട കാര്യമില്ലാന്ന്.... അത് പക്ഷേ വേടന്റെ കേസില്‍ apply ചെയ്യാൻ പറ്റില്ല... 

വേടനെ അപ്പോൾ വെറുതെ വിടണമെന്ന് ആണോ നീ പറയണെ? 

അങ്ങനെ ഞാൻ പറഞ്ഞോ? അയാള്‍ ചെയതത് കുറ്റമാണ്. അതിനെതിരെ എന്ത്‌ ചെയ്യണമെന്ന്‌ survivors ആണ് തീരുമാനിക്കേണ്ടത്. കേരള രാഷ്ട്രീയത്തിലെ ഒട്ടുമിക്ക പ്രമുഖരും ഏതെങ്കിലും സമയത്ത്‌ oru സ്ത്രീ വിരുദ്ധ പ്രസ്താവന എങ്കിലും പറഞ്ഞിട്ടുള്ളവരാണ്. അവർ അതിൽ എതെങ്കിലും തരത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടോ? ഒരാൾ അയാളുടെ തെറ്റ് ഏറ്റു പറയുമ്പോള്‍ ആ ഒരു കാര്യത്തെ മാത്രം അംഗീകരിച്ച് കൂടെ? May be he's genuine or not. നമുക്ക് അതിൽ അഭിപ്രായം പറയാന്‍ ഉള്ള right ഉണ്ട്‌ എന്ന്‌ കരുതി അയാളുടെ പോസ്റ്റ്‌ like ചെയ്തവരും ഷെയർ ചെയതവരും ഒക്കെ വേട്ടക്കാരനൊപ്പമാണ്.... Selective activist ആണ് എന്നൊക്കെ പറയുന്നത് ശരിയല്ല. 

പിന്നെ?

എടോ ചങ്ങാതി, നമ്മളൊക്കെ ഓരോന്ന്‌ support ചെയ്യുന്നതും എതിര്‍ക്കുന്നതുമൊക്കെ നമുക്ക് മാത്രം convincing ആയിട്ടുള്ള എന്തെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ടാണ്. ഒരാള്‍ എല്ലാ ഇഷ്യൂസിലും ഓരോ നിലപാട്‌ പറയണം എന്നും അല്ലെങ്കില്‍ പറയുന്ന നിലപാടൊക്കെ കാര്യ കാരണം സഹിതം വ്യക്തമാക്കണമെന്നൊന്നും വാശി പിടിക്കാന്‍ പറ്റില്ല. 
So, the least we can do is not to judge others and not prove ourselves to others. 
അത്‌ തന്നെ.

അവളെക്കാൾ നന്നായി എനിക്ക് രാഷ്ട്രീയം സംസാരിക്കാൻ വേറെ ആരും ഉണ്ടാവില്ല എന്ന് തോന്നുന്നു... അല്ലെങ്കിലും അവള് കൂടെ കൂടിയതിന് ശേഷമാണ് ഞാൻ എല്ലാ perspectivഇലും കാര്യങ്ങൽ നോക്കി കാണാൻ തുടങ്ങിയത്. 

Comments

Popular Posts