the left alternative
ഇന്നലെ രാത്രി ശരിയ്ക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല.....ഭരണം വരും എന്നത് ഉറപ്പായിരുന്നു എന്നിരുന്നാലും....
ഇന്നത്തെ ദിവസം അവസാനിക്കുന്നത് ഒരു പുതിയ ചരിത്രത്തിലേക്ക്, പുതിയ ചുവന്ന വസന്തത്തിലേക്ക് ആണ് എന്ന് ഒരുപാട് മുന്നേ തീരുമാനം ആയതാണ്....
ഓരോ ദിവസവും പതിനായിരങ്ങൾ ജീവവായു ലഭിക്കാതെ മരിക്കുന്ന ഇന്ത്യയില്‍ ചുവന്ന് തുടുത്തു നില്‍ക്കുന്ന ഈ കേരളം ഒരു ആശ്വാസം പകരുന്ന ഒന്ന് തന്നെയാണ്.
പാർട്ടിയെ എന്നും അടിയുറച്ച് വിശ്വസിച്ചിട്ടുണ്ട്.... പാർട്ടിയോട് അടങ്ങാത്ത ആവേശം ഇപ്പോഴും ഉണ്ട്.... പാർട്ടിയുടെ നിലപാടുകളെ പലപ്പോഴും എതിർത്തിട്ടുണ്ട് എങ്കിലും, ഇന്നത്തെ ഇന്ത്യയിൽ ചുവപ്പണിച്ച ഈ ചെറിയ പാർട്ടി ഇങ്ങ് കേരളത്തിൽ തല ഉയർത്തി നിൽക്കുന്നത് ഒരു വിപ്ലവം തന്നെ ആണ്.... തകർന്നു തരിപ്പണമായി പോവുന്ന രാജ്യത്ത് ഒരു പ്രതീക്ഷ തന്നെ ആണ് എന്റെ പാർട്ടി...
കഴിഞ്ഞ ലോക സഭയിൽ തകർന്നു പോയപ്പോൾ പാർട്ടിയോട് ഒരു വിശ്വാസം ഉണ്ടായിരുന്നു.... ആ വിശ്വാസം കൊണ്ട് ആണ് ഇന്ന് ഈ കേരളത്തിലെ തെരുവകൾ ചുവപ്പണിഞ്ഞ് നിൽക്കുന്നത്.... ഞങ്ങളെ പോലെ ഒരുപാട് പേർ സൈബർ ഇടങ്ങളിൽ ഈ പാർട്ടിയെ കൂടുതൽ കൂടുതൽ ഉയർത്തി കാണിക്കുമ്പോൾ അന്തം എന്നും മെഷീൻ എന്നും വിളിച്ച് കളിയക്കിയവരോട് ഉള്ള മറുപടി ആണ് ഈ വിജയങ്ങൾ...
ഇത്രയും അധികം ആരോപണങ്ങള്‍ നേരിട്ട മറ്റൊരു ഭരണം ഉണ്ടായിരുന്നോ എന്നത് സംശയമാണ്.... ധാര്‍ഷ്ട്യം നിറഞ്ഞ അഹങ്കാരി എന്ന് മുദ്ര കുത്തപ്പെട്ടിട്ടും ഈ ഒരു തുടര്‍ ഭരണം സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഭരണ മികവാണെന്ന കാര്യം ജനങ്ങള്‍ തന്നെ തെളിയിച്ചിരിക്കുകയാണ്. കോൺഗ്രസ്സ്കാരുടെ നാറിയ കളി ഏത് നിലയിലേക്ക് താഴ്‌ന്നാലും ധർമ്മടത്ത് അരലക്ഷത്തിനടുത്ത ഭൂരിപക്ഷം ഞങ്ങളുടെ മുഖ്യമന്ത്രിയ്ക്ക് തന്നെയാണ്
പല നിഷ്പക്ഷർക്കും കണ്ണിന് നേരേ പിടിക്കാത്ത എം എം മണിയുടെ 30000ത്തിനു മേലെ ഉള്ള ഭൂരിപക്ഷം കാണുമ്പോഴെങ്കിലും നിങ്ങള്‍ മനസിലാക്കുക ഇടതു മുന്നണി എന്നും അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ കൂടെയാണെന്ന്...നിപയിൽ തുടങ്ങി കോവിഡിൻറെ രണ്ടാം തരംഗം വരെ എത്തിയിട്ടും കേരളം വിറയ്ക്കാതിരുന്നിട്ടെങ്കിൽ അത് ഈ മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം തന്നെയായ ശൈലജ ടീച്ചറുടെ മികവ് തന്നെയാണ്. അത് ഈ 2.0യിൽ തുടരും....
ചേലക്കരയിൽ രാധാകൃഷ്ണന്‍ എന്ന പേര് ഉയർന്നു വന്നപ്പോള്‍ തന്നെ ചേലക്കരക്കാർക്ക് മുന്നില്‍ ഉണ്ടായിരുന്ന ഒരേ ഒരു സംശയം എത്ര ഭൂരിപക്ഷം എന്നുള്ളത് മാത്രമായിരുന്നു. രാധേട്ടനോടുള്ള സ്നേഹം തന്നെയാണ് 38000ത്തിൽ കാണുന്നത്. ഏറ്റവുമധികം കാത്തിരുന്നത് എം ബി രാജേഷിന്റെ വിജയത്തിനാണ്.... ഇനിയെങ്കിലും തൃത്താല ഫേസ്ബുക്കിനപ്പുറത്തെ വികസനം അറിയട്ടെ... മികച്ച ഒരു മന്ത്രിയെ കേരളത്തിന് ലഭിക്കാന്‍ പോകുന്നു....
അന്നം മുടക്കാൻ നടന്ന പ്രതിപക്ഷത്തിന് ഇതിലും മേലേ ഒരു തിരിച്ചടി കിട്ടാനില്ല. ഐക്യ ജനാധിപത്യ മുന്നണി ഇനി അങ്ങോട്ട് പ്രതിപക്ഷ യോഗ്യം അല്ലാതായി മാറുന്ന ഒരു കാഴ്‌ച നമ്മള്‍ കാണേണ്ടിവരും. കേരളത്തില്‍ നിലം തൊടാനാവാതെ ബി ജെ പി അക്കൌണ്ട് അടച്ച് പൂട്ടി പോയത് നിങ്ങളുടെ കഴിവ് അല്ല ഒരിക്കലും... നിങ്ങള്‍ നാമാവശേഷമായി പോകുന്നതിന് അധികം വൈകാതെ ഇന്ത്യ സാക്ഷിയാകും....
എന്റെ പാർട്ടി എനിക്ക് എന്നും പ്രതീക്ഷ നൽകുന്നു... കെട്ട കാലത്ത് ഈ തെക്കേ അറ്റത്ത് ഒരു പാർട്ടി നിലപാടുകൾ ഉയർത്തി നിൽക്കുന്നത് അഭിമാനം തന്നെ ആണ്... ഈ വിജയം ഉറപ്പിച്ചത് ആണെങ്കിലും ലൈവ് ആയി ടിവിയിലെ ന്യൂസ് കാണുന്നതിനിടയ്ക്ക് സഖാക്കളോട് വാട്ട്സാപ്പിൽ ചർച്ച ചെയ്യുമ്പോഴും ഇത് കണ്ണു നിറയ്ക്കുന്നുണ്ട്. വിവരം വെച്ച കാലം മുതല്‍ ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണ്....ചെത്തുകാരൻറെ മകന്‍ എന്ന് വിളിച്ചു നിങ്ങള്‍ ആക്ഷേപിക്കാൻ ശ്രമിച്ച ആ വിജയൻ തന്നെയാണ് ക്യാപ്റ്റന്‍..... പിണറായി വിജയന്‍... ഒരൊറ്റ പേര്.... കേരളത്തിൻറെ ഓരോ സഖാക്കള്‍ക്കും അഭിമാനിക്കാം ഈ ഒരു മുഖ്യനെ ഓര്‍ത്ത്.....
കെട്ട കാലത്ത്... ഇന്ത്യ ഹിന്ദു രാജ്യമായി മാറുന്ന ഈ കാലത്ത്... ഈ രാജ്യത്തിന്റെ തെക്കേ അറ്റത്ത് ഒരു ചുവന്ന കൊടി ഉയര്‍ന്നു പറക്കുന്നുണ്ടെങ്കിൽ ആ കാവി കൊടി ഇല്ലാതാക്കാന്‍ നമുക്ക് കഴിയണം, കഴിയും...
നമ്മൾ അല്ലാതെ മറ്റാര് സഖാക്കളെ....
അഭിമാനം ഇടത് പക്ഷം.... Once a captian always a captian
NB: ഷാഫി നിങ്ങള്‍ ഒരു മികച്ച പോരാളി തന്നെയാണ്.
ഞങ്ങളുടെ വാക്ക് ഇവിടെ ഞങൾ പാലിക്കുന്നു... ബി ജെ പിയുടെ അക്കൌണ്ട് ഞങ്ങൾ പൂട്ടി....ഇനി ഒരിക്കലും കേരളത്തിലെ ചളി കുണ്ടിൽ പോലും താമര വിരിയാത്ത തരത്തിൽ പൂട്ടി കെട്ടിയിരിക്കുന്നു.
രണ്ടാം വരവിൽ ഇടത്പക്ഷ സർക്കാർ....

Comments
Post a Comment