farmer's protest

നിലനിൽപ്പിന്റെ കർഷക സമരം കണ്ടിട്ടും,
സ്ക്രോൾ ചെയ്ത് പോകുന്നതിനിടയിൽ മുഖം പൊട്ടി
ചോര ചിന്തി നിൽക്കുന്ന കർഷക തൊഴിലാളികളെ കണ്ടിട്ടും,
കൂട്ടത്തിലെ ഒരുവൻ ഇന്ന് വീണു പിടഞ്ഞു  മരിച്ചിട്ടും ,
നിങ്ങള്ക്ക് ഈ രാജ്യത്തെയും ഇവിടുത്തെ അവസ്ഥകളെയും  പറ്റി
ആകുലതകൾ ഇല്ലെങ്കിൽ...
ഓർത്തുകോൾക!!
നീയടക്കമുള്ള ഏറാൻ മൂളികൾക്കെതിരെയാണ് ഈ പോരാട്ടങ്ങൾ.
നിലനിൽപ്പിന്റെ ഇൻങ്കിലാബുകൾ നിങ്ങളുടെ  ഉറക്കത്തെ കെടുത്തുന്നില്ലെങ്കിൽ,
ഇപ്പോഴും 'ഞാൻ' എന്ന് മാത്രം ചിന്തിച്ച്
ചുമരുകൾക്കിടയിൽ പ്രിവിലേജുകൾ പൊക്കി 
ഉണ്ടുറങ്ങി കഴിയുകയാണെങ്കിൽ
നീയും നാളെ ഒറ്റപ്പെടുമെന്ന് ഓർമ്മപ്പെടുത്തി കൊള്ളട്ടെ.
ഇന്നിന്റെ സമര മുഖങ്ങളിൽ ഇന്ത്യ നിന്ന് പൊരുതുമ്പോൾ
നീയുൾപ്പടെ  മുഖം തിരിക്കുകയാണെങ്കിൽ
നാളെ നിൻ മുഖത്ത് അടി വീഴുമ്പോഴും നിനക്ക് വേണ്ടി ആരും നിലകൊള്ളണമെന്നില്ല
കാരണം ഈ നാട് ഭരിക്കുന്നത് അവരാണ്...
മനുഷ്യന് പകരം മതത്തെ ഊട്ടാൻ വെമ്പൽ കൊണ്ട്,
മനുഷ്യരെ തെരുവിൽ അലയാൻ വിടുന്നവർ.
പുറമെ ചിരിച്ച് അടിവയറിൽ കഠാര കൊണ്ട് നിന്നെ അടിമയെന്നും തീവ്രവാദി എന്നും മുദ്രകുത്തുന്നവർ
അടിക്കുന്ന ലാത്തികൾക്ക് അന്നം വിളമ്പുന്ന കൈകളാണ്.... 
പോരാട്ട വീഥികളിൽ ഇനിയും ഗജൻ സിംഗ്മാർ മരണപ്പേട്ടേക്കാം....  
കൂടെ നിന്നില്ലെങ്കിൽ കൂടിയും
എന്തിനീ സമരം എന്ന് ചോദിച്ച് അവഹേളിക്കാതെയെങ്കിലുമിരിക്കുക....

Comments

Popular Posts