ചൂണ്ടി നിൽക്കുന്ന ആ വിരൽ

എല്ലാം നഷ്ടപ്പെട്ട് വിരൽ ചൂണ്ടി നിൽക്കുന്ന ഒരുത്തന്റെ മുന്നിലേക്ക് പുഞ്ചിരിച്ച് ആശ്വാസ വാക്കുകളുമായി പോകുവാൻ നിങ്ങള്ക്ക് എങ്ങിനെ കഴിയുന്നു ഭരണ വർഗമേ...?
ഇവിടെ മാറേണ്ടത് ഒരു സിസ്റ്റം തന്നെ ആണ്...ഇവിടുത്തെ വ്യവസ്ഥിതിയുടെ പ്രശ്നം ആണ്...
എല്ലാ പ്രിവില്ലേജുകളുടെയും മധ്യത്തിൽ ഇരുന്നു കൊണ്ട് കാണുമ്പോൾ...മൂന്ന് സെന്റ് അല്ലേ.... ആത്മഹത്യ ഒരു പരിഹാരം ആയിരുന്നില്ല എന്നൊക്കെ പറഞ്ഞ് പലരുടെയും മേൽ കുറ്റം ചാർത്തി കൊടുക്കാൻ എല്ലാവർക്കും എളുപ്പമാണ്...
വിഷയത്തിന്റെ ഗൗരവം, അത് ഉണ്ടാക്കി എടുക്കുന്ന ഇംപാക്ട് ഒക്കെ കൃത്യമായി നമ്മളും ഉൾക്കൊള്ളാൻ ശ്രമിക്കണം...
 ഒറ്റപ്പെട്ട സംഭവം ആണ് എന്ന് പറഞ്ഞ് പറഞ്ഞ് ഇത്തരം എത്രയെത്ര സംഭവങ്ങൾ കടന്ന് പോവുന്നു ഇവിടെ....!!!
ഈ നാട്ടിലെ നിയമങ്ങൾ എല്ലാം സാധാരണക്കാരനെ സഹായിക്കാൻ വേണ്ടി തന്നെ ആണ് എന്ന് തോന്നുന്നില്ല... പണ കൊഴുപ്പിന്റെ കൂടെയും അധികാരത്തിന്റെ കൂടെയും നിന്ന് എപ്പോൾ വേണമെങ്കിലും മലക്കം മറിയാൻ വെമ്പൽ കൊള്ളുന്നത് മാത്രമാണ് ഇന്നാട്ടിലെ നിയമ വ്യവസ്ഥിതി...
ഒരു മനുഷ്യന്റെ ബേസിക് നീഡ് ആണ് പാർപ്പിടം...
അവർക്ക് എതിരെ കോടതി വിധി വന്നു എങ്കിൽ കൂടിയും...അവരുടെ കാര്യങ്ങളും കൂടി അന്വേഷിച്ച് അവർക്ക് താമസിക്കാൻ മറ്റൊരു ആശ്രയം അനുവദിക്കാൻ കൂടി ഇവിടുത്തെ ഭരണകൂടം ശ്രമിച്ചിരുന്നെങ്കിൽ ഇൗ ഒരു അവസ്ഥ ഒഴിവാക്കാമായിരുന്നു... കോടതി വിധി അംഗീകരിച്ച് കൊണ്ട് തന്നെ അവർക്ക് മറ്റൊരു പാർപ്പിടം അനുവദിക്കണമായിരുന്നു. പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി ആണ് നിലകൊള്ളുന്നത് എന്ന് നൂറായിരം വട്ടം പറയുമ്പോൾ അതിൽ എത്രമാത്രം ശരി ഉണ്ടെന്ന് വില ഇരുത്തേണ്ടി ഇരിക്കുന്നു...
ഇതിനെല്ലാം ഇടയിൽ സർവം തകർന്നു നിൽക്കുന്ന ആ പയ്യന്റെ മുന്നിൽ ആക്ഷന്‍ ഹീറോയും മറ്റും കളിക്കാൻ നിൽക്കുന്ന പോലീസ് യേമ്മാന്മാരെ കൂടി നോക്കി വെച്ചേക്കണം...ഇത്തരം ഒരു സാഹചര്യത്തിൽ ഇടപെടാൻ ഉള്ള രീതിയും, ഒരു അല്പം മനുഷ്യത്വം കൂടി നിങ്ങള്‍ എല്ലാവരും പഠിക്കേണ്ടി ഇരിക്കുന്നു... കാക്കിക്കുള്ളിൽ കയറിയാൽ മനുഷ്യൻ അല്ലാതെ ഇരിക്കുക എന്നല്ല...
പോലീസും സർക്കാരും എല്ലാം സാധാരണക്കാരന്റെ ജീവിതം സുഗമമാക്കാൻ വേണ്ടി ഉള്ള ആളുകൾ ആണ്...അല്ലാതെ അവന്റെ നെഞ്ചത്ത് കയറി നിന്ന് ഹുങ്ക്‌ കാണിക്കാൻ ഉളളവർ അല്ല...
നഷ്ടം അവർക്ക് മാത്രമാണ്.... ഈ അവസരത്തിലും പരസ്പരം പഴി ചാരാതെ കൃത്യമായ ഇടപെടൽ ഇനിയെങ്കിലും ഉണ്ടാക്കി മുന്നോട്ട് ഉള്ള പ്രതീക്ഷ നൽകാൻ ശ്രമിക്കണം...
അവൻ ചൂണ്ടിയ വിരൽ...പ്രിവില്ലേജുകൾക്കിടയിൽ ഇരുന്നു എഴുതുമ്പോഴും ആഴത്തിൽ കുത്തി ഇറങ്ങുന്നുണ്ട്....
അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്ത ഒരുപാട് പേരുണ്ട് ഇൗ നാട്ടിൽ...നാളെ അവർക്കും ഇൗ അവസ്ഥ വരാത്ത രീതിയിൽ നിയമ വ്യവസ്ഥിയിൽ കൂടി മാറ്റങ്ങൾ കൊണ്ട് വരണം...

Comments

Popular Posts