This Is India
എഴുതി എഴുതി മടുപ്പ് തോന്നി തുടങ്ങിയിരിക്കുന്നു. പേരും സ്ഥലവും മാത്രമേ എന്നും മാറുന്നുള്ളൂ.... ബലിയാടുകള്‍ക്ക് പ്രായങ്ങളിൽ മാത്രമല്ലേ വ്യത്യാസം ഉള്ളൂ... 2 മാസം പ്രായമുള്ള പെണ്‍ കുഞ്ഞ് മുതൽ 90 വയസ്സുള്ള വൃദ്ധ വരെ ആരും ആകാം. വേട്ടക്കാരനാകട്ടെ ആ ജീവനെ ഇല്ലാതാക്കുന്നതും പോരാഞ്ഞ് ചെയ്യാന്‍ കഴിയുന്ന എല്ലാ ക്രൂരതകളും അതിനു മേൽ ഏല്‍പ്പിക്കും.നാടിനും മനുഷ്യനും കാവല്‍ ആവേണ്ട നീതി ദേവത ആ കണ്ണുകള്‍ കരുതി കൂട്ടി പൂട്ടി വെച്ച മട്ടാണ്.
എനിക്ക് പറയാനുള്ളത് ഈ നാട്ടിലെ നിഷ്പക്ഷരോടാണ്... എനിക്ക് രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന സോ കോൾഡ് കുലംകുത്തികളോട്... ഇനിയും എത്ര നാള്‍ നിങ്ങള്‍ ഈ മൗനം തുടരും. ഇത് കേരളത്തിലും നടക്കുന്നില്ലേ... ഇതില്‍ എന്തിനാണ് ജാതി വലിച്ചിഴയ്ക്കുന്നത് എന്നീ ചോദ്യങ്ങള്‍ക്ക് അപ്പുറത്തേക്ക് പ്രതിഷേധിക്കാൻ പ്രതികരിക്കാന്‍ നിങ്ങൾ ഇനി എത്ര ജന്മം നായയായും നരിയായും പിറവി കൊള്ളണം. ഇന്ത്യ ഇന്ന് ജനാധിപത്യ രാജ്യത്തില്‍ നിന്ന് ജാതി ആധിപത്യമുള്ള രാജ്യമായി മാറിയിരിക്കുകയാണ്. ഇവിടെ പടക്കം പൊട്ടി ആന ചെരിഞ്ഞപ്പോൾ ഉണ്ടാക്കിയ കോലാഹലത്തിൻറെ ഒരംശം എങ്കിലും ബാക്കി ഉണ്ടെങ്കില്‍ നീയൊക്കെ വാ തൊറക്ക്.... ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതും പോരാഞ്ഞിട്ട് നാക്കും പിഴുത് അവന്റെ ഒക്കെ കാമവെറി തീര്‍ത്ത് ചവച്ച് തുപ്പി കൊന്ന് കളഞ്ഞു. മടിക്കുത്തിലെ കനം കൊണ്ട് എല്ലാം ഒതുക്കി തീര്‍ത്ത് ഊറി ചിരിക്കുമ്പോൾ തോറ്റു പോകുന്നത് ഒരു ജനതയാണ്...ദലിതരെ അടിച്ചമർത്താനുള്ളതാണെന്ന ആ പൊതു സവര്‍ണ ബോധത്തെ സൃഷ്ടിച്ചെടുത്ത ആ വ്യവസ്ഥിതി തന്നെയാണ് തെറ്റ്. ജാതിവെറിയും കാമവെറിയും തീർക്കാൻ നിങ്ങള്‍ തന്നെ സൃഷ്ടിച്ച സിസ്റ്റം.
എന്നെങ്കിലും നിങ്ങള്‍ക്ക് എതിരെ ശബ്ദം ഉയർന്നാൽ അവരെ ഉന്മൂലനം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയുന്നതും ജാതി അത്രത്തോളം നമ്മളില്‍ ഓരോരുത്തരും പതിഞ്ഞു പോയത് കൊണ്ടാണ്.
ഇന്ത്യയില്‍ ജീവിക്കാന്‍ പേടി തോന്നുന്നു എന്ന് പറഞ്ഞ എന്നോട് ഒന്നില്ലങ്കില്‍ നാട് വിടാനോ അല്ലെങ്കില്‍ മരിക്കാനോ പറഞ്ഞ മിത്രങ്ങളെ... നിന്റെ ഒക്കെ ഉള്ളിലിരിപ്പ് ഇത് തന്നെ ആണെന്നും.... എതിര്‍ക്കുന്നവരെ ദ്രോഹികൾ എന്ന് മുദ്ര കുത്തി പുറംതള്ളുക ആണ് രീതി എന്നും നീ ഓക്കേ തെളിയിച്ച് കഴിഞ്ഞു.... നീയൊക്കെ ആരെയാടോ പേടിപ്പിക്കുന്നത്? നിന്റെ. ഓക്കേ വീട്ടിൽ വലിഞ്ഞ് കേറി വന്നതല്ല... സ്വന്തം രാജ്യത്ത് നിന്ന് നാട് വിടാൻ പറയാൻ നീ ഓക്കേ ആരാ മലർകൊടികളെ..നിന്റെ മുപ്പട്ടന്മാർ ഉണ്ടാക്കി എടുത്താ പൂര്‍വിക സ്വത്ത് അല്ല ഇന്ത്യ.
ഇന്ത്യയില്‍ ഇനിയും സ്ത്രീകള്‍ക്ക് എതിരെ ഉള്ള അതിക്രമങ്ങൾ ഇനിയും നടക്കും... പേരുകള്‍ മാറി വരും. Hashtag ഇട്ട് നീതി നല്‍കാന്‍ ഇനിയും ഒരുപാട് പേര്‍ വരും. നശിക്കുകയേ ഉള്ളൂ ഈ നാടും നിയമവും. ഈ നൂറ്റാണ്ടിലും ജാതി ഈ നാടിനെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്... അവശേഷിക്കുന്ന ഭാഗത്ത് നിന്ന് ഏതേലും തരത്തിലുള്ള ചെറുത്ത് നില്പ് ഉണ്ടായേ തീരൂ. നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ഈ പദവികളും ആനുകൂല്യങ്ങളും എല്ലാം നിങ്ങള്‍ അടിച്ചമര്‍ത്തിയവരുടെ മേലെ കെട്ടി പൊക്കിയതാണ്. അവരൊന്ന് ആഞ്ഞ് തുമ്മിയാൽ തെറിക്കാനുള്ളതേയുള്ളൂ.
ന്യായീകരിക്കാൻ വരുന്നവരെ നിങ്ങളെ എനിക്ക് കണ്ണ് തുറന്നു കാണണം. കമ്മ്യൂണിസ്റ്റ് ആയാലും ബിജെപി ആയാലും സവര്‍ണ മേധാവിത്വം ഊട്ടിയുറപ്പിക്കുന്ന ഏത് സര്‍ക്കാരായാലും പുറംകാല്‍ കൊണ്ട് തൊഴിക്കണം.
ഇതിന്റെ ഇടയില്‍ പരമോന്നത കോടതിയിലെ ജഡ്ജി ആയിരുന്ന ഒരാള്‍ക്ക് പറയാന്‍ ഉള്ളത് തൊഴിലില്ലായ്മയാണ് സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം കാരണം എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ ഒക്കെ മറുപടി പോലും അര്‍ഹിക്കുന്നില്ല
വിഷ്ണു നളിനി

Comments
Post a Comment