politics poetry

"വെയിലെറ്റാൽ നീ കറുത്ത് പോവും
കട്ടൻ ചായയിൽ നീ കരിവാളിക്കും
കുങ്കുമ പൂവിൽ നീ തുടുത്തു നിൽക്കും"

"ആ കരിമ്പൻ ആണോ നിന്റെ ചെങ്ങായി...??
കരിമ്പൻ കീഴ് ജാതി തന്നെ....!!
കൂട്ടു കൂടാൻ നിൽക്കണ്ട നീ..."
ചുറ്റിനും അവർ ഓതി നൽകി

കറുപ്പിനെ അറപ്പായി കാണാൻ മാത്രം ശീലിച്ച....
ബാല്യത്തിന്റെ വർഗ്ഗീയതകളെ അവൻ പുറംകാലിൽ തൊഴിച്ചു...
വർണ്ണവെറികളെ തച്ചുടയ്ക്കാൻ 
അവനിലെ വിപ്ലവം വീര്യം കൊണ്ടു...


"കറുത്തു വന്നാലും വെളുത്തു പോയാലും
ഒന്നുരഞ്ഞു പൊട്ടിയാൽ ഇറ്റിറ്റു
വീഴുന്നതിന്
ഒരൊറ്റ നിറമെയുള്ളു....

തൊലി പുറത്തുള്ള ചായങ്ങളിൽ അല്ല
അകകണ്ണുകളിൽ നിങ്ങൾ തേടി ഒഴുകണം...
ഉള്ളറിവുകളിലെ മനുഷ്യനെ നിങ്ങൾ നിറ ഭേദമില്ലാതെ സ്നേഹിക്കണം..."

അവന്റെ വാക്കുകൾ അഗ്നി ആയി മാറി
അഗ്നിയിൽ എരിയുന്ന വർണ്ണവെറി-വർഗ്ഗീയ ചിന്തകളിന്മേൽ അവൻ നിലപാടിൽ ഇരിപ്പുറപ്പിച്ചു...

കണ്ടവർ കണ്ടവർ അവനിലെ പുരോഗമന വാദിയെ വിണ്ണോളം ഉയർത്തി...

ചിന്തകളിൽ അഗ്നി നിറച്ചവന്
കന്മഷി എഴുതി വരാറുള്ള ചുരുണ്ട മുടിക്കാരി ഇപ്രകാരം എഴുതി....

"നിന്റെ വരികളല്ല നിന്റെ മനസ്സ്...
അവിടെ നീ വെളുപ്പിനാൽ ചുറ്റപ്പെട്ട  കാരാഗൃഹത്തിലാണ്...
പൊയ്മുഖങ്ങൾ അഴിച്ചു വയ്ക്കു..."

മറുപടിയിൽ അവൻ ഒന്നെ പറഞ്ഞുള്ളൂ..!!

എന്നെ വിമർശിക്കാൻ നീ ആര് കറുംമ്പി??

Comments

Popular Posts