ഞാൻ ഒരു DYFIക്കാരനാണ്....വിമര്‍ശനങ്ങള്‍ തുറന്നു പറയാന്‍ മടി കാണിക്കാത്ത വ്യക്തമായ സംഘടന ബോധമുള്ളവനാണ്. ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടന എനിക്ക് എന്നും അഭിമാനം തന്നെയാണ്. അവരാണ് ആക്രി പെറുക്കിയും പൊതിച്ചോറു നല്‍കിയും രക്തദാനം ചെയ്തും ഈ നാട്ടില്‍ ഓടി നടന്നു സഹായിക്കുന്നത്...പ്രതിസന്ധികളിൽ ഇടറാതെ കയ്യും മെയ്യും മറന്ന് നാടിനു വേണ്ടി തന്നാൽ ആവുന്നതു ചെയ്യുന്നത് മറ്റു സംഘടനകൾ ചെയ്യുന്നില്ല എന്നല്ല.... പക്ഷേ ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനം അതിൽ ഒരു കുറവും വരുത്തിയിട്ടില്ല.. പട്ടിണി കിടക്കുന്നവർക്ക് കൈത്താങ്ങായും എന്ത് കഷ്ടപ്പാടിലും ചേര്‍ത്ത് നിര്‍ത്തുന്ന സംഘടനെയാണ് ശ്രീമാൻ രമേഷ് ചെന്നിത്തല റേപ്പിസ്റ്റുകൾ എന്ന് വിളിച്ച് അധിക്ഷേപിച്ചത്.
പ്രിയപ്പെട്ട പ്രതിപക്ഷ നേതാവേ
വളരെ കുറ്റബോധത്തോടു കൂടി പറയട്ടെ റേപ്പ് എന്നത് ഈ നാട്ടിലെ ഒരു സ്ഥിരം സംഭവമായി മാറി കൊണ്ടിരിക്കുകയാണ്. സ്ത്രീയെ അമ്മയും ദേവിയും പെങ്ങളും ഒക്കെയായി കാണുന്നതിനേക്കാളേറെ ഒരു വ്യക്തിയായി മാത്രം കാണാന്‍ ശ്രമിക്കാൻ ഈ നാട്ടിലെ ഭൂരിഭാഗം ആണുങ്ങളും പഠിക്കേണ്ടിയിരിക്കുന്നു. ഒരു സ്ത്രീയോട് ചെയ്യുന്ന ഏറ്റവും ഹീനമായ ഒരു കാര്യത്തെ നിങ്ങള്‍ എന്ത് ഉദ്ദേശത്തോടെയാണ് ഹാസ്യവത്കരിക്കാൻ തയ്യാറായത്? എത്രത്തോളം ഉളുപ്പ് ഇല്ലാതെ ആണ് നിങ്ങള്ക്ക് ഇതിൽ തമാശ കാണാൻ കഴിയുന്നത്...അതെന്താ നേതാവേ പീഡനം നിങ്ങള്ക്ക് ഇത്ര കോമഡി തോന്നാൻ കാരണം!??
റേപ്പ് ചെയ്യുന്നത് കുറ്റകരവും അതിനു തക്കതായ ശിക്ഷയും നൽകണം...അല്ലാതെ പത്രക്കാരുടെ മുന്നിൽ വന്ന് നിന്ന് വായിൽ തോന്നിയത് കൊട്ടിഘോഷിച്ച് വിഡ്ഡിയെ പോലെ പരിഹാസം കലർന്ന രീതിയിൽ സംസാരിക്കുകയല്ല വേണ്ടത്... പിന്നെ സോഷ്യൽ ഓഡിറ്റിംഗ് ഇടതുപക്ഷത്തിന് ചാർത്തി കൊടുത്ത് മിടുക്കൻ ആവാൻ ആണ് ഇപ്പൊ എല്ലാവർക്കും താത്പര്യവും...എടോ പീഡിപ്പിക്കാൻ ചെന്നവന്റെ രാഷ്ട്രീയം നോക്കി പരസ്പരം ചാർത്തി കൊടുക്കുക അല്ല വേണ്ടത്... തെറ്റ് ചെയ്തവർക്ക് കൃത്യമായ ശിക്ഷ നടപ്പിലാക്കണം...
ചെയ്ത തെറ്റിന് ആഹ് ഇരക്ക് ഉള്ള നീതി അല്ല നിങൾ പലർക്കും വേണ്ടത്... വേട്ടക്കാരന്റെ രാഷ്ട്രീയം നോക്കി അത് വോട്ട് ആക്കി മാറ്റാൻ ആണ് എല്ലാവരുടെയും ഉദേശം... ഇടതുപക്ഷം ആയാലും ശെരി വലത് ആയാലും ശെരി...
പിന്നെ... കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അമ്മയും പെങ്ങളെയും തിരിച്ചറിയാത്ത അണികൾ ഇല്ലാ ഞങ്ങൾ അങിനെ ചെയ്യില്ല എന്നൊന്നും പറയാൻ നോക്കരുത്...തെറ്റ് പറ്റിയവർ പാർട്ടിയുടെ അകത്തും ഉണ്ട്... പരസ്പരം പഴി ചാരാതെ , കുറ്റം ചെയ്തവരെ നിയമത്തിന്റെ മുന്നിൽ നിർത്തി അർഹിക്കുന്ന പരമാവധി ശിക്ഷ നൽകാൻ നമ്മൾക്ക് കഴിയണം.
പിന്നെ അത് ചെയ്തവൻറെ രാഷ്ട്രീയം അത് നോക്കിയല്ല കുറ്റക്കാരനാണെന്ന് തെളിയിക്കേണ്ടത്. ചെയതത് ആരോ ആയിക്കൊള്ളട്ടെ....അതാണ് അവരുടെ പാര്‍ട്ടി പാരമ്പര്യം എന്ന് പറയുന്നത് വെറും ചെറ്റത്തരമാണ്.
പിന്നെ നേതാവേ...
ഈ ജനാധിപത്യ രാജ്യത്ത് സ്വന്തം അഭിപ്രായം പറയാൻ എനിക്കും നിങ്ങള്‍ക്കും അവകാശമുണ്ട്. പക്ഷേ അത് ഒരു ക്രൈമിനെ ഹാസ്യവത്കരിച്ചോ.... നാണംകെട്ട പരിപാടി കാണിച്ച് സംഘടനകളുടെ തലയിൽ ചാര്‍ത്തീട്ടോ അല്ല
ഇതിനെല്ലാം പുറമെ.... പീഡിപ്പിച്ചത് കോൺഗ്രസ്സ്കാരനല്ലേ എന്ന ചോദ്യമൊക്കെ എന്ത് മലരാടോ പത്രക്കാരൻ മലരേ.... പിന്നെ മീഡിയ എത്തിക്സ് വേണ്ട എന്ന് വെച്ച് കാലം കുറെ ആയല്ലോ...പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിലിരിക്കെ നിങ്ങള്‍ ഇതിന് മുമ്പും പലതും വിളിച്ച് പറഞ്ഞു പാര്‍ട്ടിയെ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇത്തവണ നിങ്ങളുടെ സോ കോൾഡ് തമാശ തെണ്ടിത്തരമായി മാറി
#chennithalashouldapologise

Comments
Post a Comment