ലിംഗമുള്ളവർ എല്ലാം ആണുങ്ങൾ അല്ല

ടീച്ചറെ നിങ്ങള്‍ മുന്നോട്ടു തന്നെ പോകണം... അഭിമാനമാണ് നിങ്ങൾ...

പണ്ട്‌ സ്കൂൾ കാലഘട്ടത്തില്‍ പഠിപ്പിക്കാന്‍ വരുന്ന അധ്യാപകര്‍ക്ക് പല വട്ടപ്പേരുകളിടുകയും അത് പറഞ്ഞു ഊറി ചിരിച്ചിട്ടുമുണ്ട്. സ്കൂളിലെ മൂത്രപ്പുരകളെ അലങ്കരിച്ചിരുന്ന അസഭ്യം നിറഞ്ഞ വാക്കുകളെയും തമാശയായേ കണ്ടിരുന്നുള്ളൂ.   
ഏറ്റവും പ്രിയപ്പെട്ട അധ്യാപകരെ മാപ്പ്...

ചിന്തകൾ വളർന്നതിനോടൊപ്പം ആ സ്ക്കൂൾ കാലഘട്ടത്തിലെ ഇത്തരം കളിയാക്കലുകൾ തെറ്റ് തന്നെയെന്ന് ഉറച്ച ബോധ്യം വന്നിട്ടുണ്ട്
ആ ബോധ്യത്തിന്റെ ഉറപ്പിൽ തന്നെയാണ് ഇത് എഴുതുന്നതും. 

ഇനി പറയുന്നത്
കഴച്ച് മടുക്കാത്ത പരനാറികളോടാണ്.. ലിംഗബലത്തിൽ മാത്രം ആണ്ണാണെന്ന് പറയുന്നവരോടാണ്..

ഓൺലൈൻ ക്ലാസു കണ്ട് അതിലെ അധ്യാപികമാരുടെ അധ്വാനത്തെ പ്രശംസിക്കാതെ  ശരീര ഘടന നോക്കി അവരെ കണ്ട് Social മീഡിയ പ്ലാറ്റ്ഫോമിൽ ആത്മരതി കൊണ്ട് നിർവൃതി അടയുന്ന മലരന്മാരോട് പച്ചക്ക് തന്നെ പറയണം എന്തിന്റെ കഴപ്പാടാ  നിനക്കൊക്കെ എന്ന്!!
ഇത്തരം അക്കൗണ്ടുകളിൽ വന്ന് തേനീച പോലെ കുമിഞ്ഞു കൂടി 'കളി തരുമോ' എന്നൊക്കെ ചോദിക്കുന്ന പതിനായിര കണക്കിന് വരുന്ന പരനാറി മയിലുകളെ നീയൊക്കെ കാണിച്ച് കൂട്ടുന്ന ഈ തന്തയില്ലായ്മ എത്ര നേരത്തെ പൊന്തലിനു വേണ്ടിയാണെടാ മരപാഴുകളെ

ഒന്നുറപ്പാണ്
നിന്റെ ഒക്കെ വീട്ടിൽ പെറ്റമ്മയും പെങ്ങളും ഒന്നും ഒട്ടും തന്നെ സുരക്ഷിതരല്ല എന്ന്
അമ്മയാണ് അധ്യാപികയാണ് എന്നൊക്കെ ഒരായിരം വട്ടം കേട്ടാലും പഠിച്ചാലും നിന്റെ ഒക്കെ കണ്ണുകൾ തിരയുന്നത് മൊത്തം ലിംഗം ഉദരിക്കാൻ വേണ്ടി മാത്രമായിരിക്കും

പണ്ട് ഇതെല്ലാം കേട്ട് ചിരിച്ച കാലത്തിൽ നിന്ന് സ്വയം തെറ്റായിരുന്നു ഞാൻ എന്ന് ബോധ്യമായിട്ടുണ്ട് എന്നിരുന്നാലും ലജിക്കുന്നു ഇപ്പോഴും ഇത്തരം ആണുങ്ങൾ കൂടെ ഒരു മാറ്റവുമില്ലാതെ ജീവിക്കുന്നുണ്ടല്ലൊ എന്നോർക്കുമ്പോൾ.... അത്‌ മാത്രമല്ല അന്ന്‌ ചിന്തിച്ച പലതിനും പുതിയ മാനങ്ങള്‍ വന്നു കുറച്ചു കൂടി പക്വതയോടെ ചിന്തിക്കാന്‍ കഴിയുന്നുണ്ട് ഇപ്പോള്‍...
ചിരിയും തമാശകളും ഒക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. അത് പക്ഷേ മറ്റൊരാളുടെ identityയെ പരിഹസിക്കുന്ന രീതിയിലേക്ക് എത്തുമ്പോഴാണ് പ്രശ്‌നങ്ങൾ ഉദിക്കുന്നത്... മറ്റൊരാളുടെ identityയെ മനസ്സിലാക്കാനും respect ചെയ്യാനും പറ്റാത്തിടത്തോളം കാലം നമ്മളൊക്കെ politically incorrect തന്നെയാണ്.
 
In the unlearning phase.

വിഷ്ണു നളിനി

Comments

Popular Posts