എല്ലാ അധ്യാപകരും നന്മമരങ്ങൾ അല്ല!!

6 ദിവസം മാറ്റി വെക്കാന്‍ കഴിയാത്തവരെ നിങ്ങള്‍ ഇത്‌ വായിക്കരുത്.

കഴിഞ്ഞ 2 വർഷവും കേരളത്തെ ആടിയുലച്ച് പ്രളയം അരങ്ങേറിയിരുന്നു. ലോൺ എടുത്തും വീട് പണയപ്പെടുത്തിയും വാങ്ങിയ ബോട്ട് കൊണ്ട് ഈ നാടിനെ ഉയർത്തൈഴുന്നേൽപ്പിക്കാൻ  മുക്കുവന്‍ എന്നും കടാപ്പി എന്നും നമ്മള്‍ അധിക്ഷേപിച്ചിരുന്ന ഒരു കൂട്ടരേ ഉണ്ടായിരുന്നുള്ളൂ. അവർ ചെയുന്ന പ്രവര്‍ത്തികൾക്ക് തിരിച്ചു ഒരു പ്രതിഫലവും വാങ്ങാതെ അവര്‍ കൂടെ നിന്നത് ഈ നാടിനെ നേരെ നിർത്താനായിരുന്നു. തങ്ങൾക്ക് അന്നം തരുന്ന... അവരുടെ ഒരേയൊരു ആശ്രയത്തെയാണ്... ഈ നാട്ടിലെ മനുഷ്യർക്ക് വേണ്ടി അവര്‍ ദാനം ചെയ്തത്. പ്രളയത്തിന് ശേഷം അടുത്ത ദുരന്തമായി കോറോണ വന്നു. പ്രളയത്തെ പങ്കായം കൊണ്ട് തടഞ്ഞ് നിര്‍ത്തി ജീവനും ജീവിതത്തിനും പുതിയ നങ്കൂരം തുറന്നു തന്നവരെ പോലെ ഇത്തവണയും ദിവസക്കൂലി മാറ്റിവച്ചും കുടുക്ക പൊട്ടിച്ചും ഒരുപാട് പേര്‍ ഈ നാടിനൊപ്പം നില്‍ക്കുന്നുണ്ട്. ഒരാള്‍ പോലും നരകിക്കാതെ ഇരിക്കാന്‍ പട്ടിണി കിടക്കാതെ ഇരിക്കാൻ അന്യ നാടുകളിൽപ്പെട്ടവരെ തിരിച്ച് എത്തിക്കാന്‍ ഈ സര്‍ക്കാര്‍ നിരന്തര പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജോലിക്ക് പോകാതിരുന്നിട്ടും കിട്ടുന്ന ശമ്പളത്തിന്റെ ചെറിയ ഒരു പങ്ക്‌ പോലും കൊടുക്കാതിരിക്കാൻ കോടതി കേറുന്ന നിങ്ങള്‍ ഒരു കൂട്ടര്‍... കൃത്യമായി പറഞ്ഞാല്‍ വലതുപക്ഷ പിന്തിരിപ്പന്‍ രാഷ്ട്രീയമുള്ള അധ്യാപകരായ നിങ്ങള്‍ ആവശ്യപ്പെടുന്നത്.ഒരുപാട് വിദ്യാഭ്യാസം നേടിയത് കൊണ്ടോ കുറച്ച്‌ കുട്ടികളെ പഠിപ്പിച്ചത് കൊണ്ടോ നിങ്ങള്‍ സഹജീവി സ്നേഹവും മനുഷ്യപ്പറ്റുള്ളവരായ് മാറില്ല. ഈ നാട് കടന്ന് പോകുന്ന അവസ്ഥ എന്തെന്ന്‌ ആരെയും പറഞ്ഞ്‌ അറിയിക്കേണ്ട കാര്യമില്ല. ഉത്തരവ് കത്തിച്ചു വലിയ പ്രതിഷേധമാക്കി മാറ്റുമ്പോള്‍ തോറ്റു പോകുന്നത് പിണറായി വിജയനും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കിൽ നിങ്ങള്‍ക്ക്‌ തെറ്റി പിന്തിരിപ്പന്‍ മൂരാച്ചികളെ.
വിഷു കൈനീട്ടവും സൈക്കിൾ വാങ്ങാന്‍ വച്ച കാശൊക്കെ ഈ നാടിന് വേണ്ടി... ഒരു ദുരന്തത്തെ നേരിടാന്‍... മാറ്റി വച്ച കുഞ്ഞുങ്ങള്‍ ഉള്ള നാടാണിത്. പ്രായം കൊണ്ടോ നേടിയ ഡിഗ്രീകൾ കൊണ്ടോ മാത്രം അധ്യാപകരെ നന്മമരങ്ങളായ് കണ്ടിരുന്ന കാലമൊക്കെ മാറി. ഒരു ദുരന്തം സംഭവിച്ചപ്പോൾ  അതിന്‌ തങ്ങളാൽ കഴിയുന്ന വിധം സഹായം ചെയ്യാന്‍ കഴിയുന്ന കുഞ്ഞുങ്ങളെ തന്നെയാണ് നിങ്ങള്‍ മാതൃകയാക്കേണ്ടത്.6 ദിവസത്തെ വേതനം കൊണ്ട് നിങ്ങള്‍ കെട്ടിപ്പടുക്കുന്നത് എത്ര വലിയ സാമ്രാജ്യമായാലും അത് ഈ നാടിന്റെ മനസ്സാക്ഷിയെ സാക്ഷി നിര്‍ത്തിയാണ്. ഒറ്റുകാർ ആരാണെന്നും അവരുടെ രാഷ്ട്രീയം എന്താണെന്നും തുറന്ന്‌ കാട്ടിയതിൽ ഈ നാട് എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും. പക്ഷേ നിങ്ങള്‍ എങ്ങനെയൊക്കെ ശ്രമിച്ചാലും തോല്‍പ്പിക്കാൻ കഴിയാത്ത ഒരു ജനതയാണിത്.... യാതൊരു ലാഭവും പ്രതീക്ഷിക്കാതെ കൈയഴിഞ്ഞ് സഹായിക്കാന്‍ മനസ്സുള്ള ജനത.... കൂടെ ഉള്ളവന്റെ കണ്ണ് ഒന്നു നിറഞ്ഞാല്‍ അത് ഒപ്പാനും  ചേര്‍ത്ത് നിര്‍ത്താനും അവർ എന്നും കൂടെ ഉണ്ടാവുക തന്നെ ചെയ്യും.

                                               വിഷ്ണു നളിനി

Comments

Popular Posts