കാക്ക കവരാത്ത സിന്ദൂരം



എന്ത്‌ മാത്രം വര്‍ഗീയത കുത്തി നിറച്ചത് കൊണ്ടാകും അവര്‍ ഇങ്ങനെ പറയുന്നത്..... എല്ലാ ദൈവവും ഒന്നാണ് എന്ന്‌ പറഞ്ഞ്‌ പഠിപ്പിക്കുന്ന അമ്പലത്തില്‍ അരങ്ങേറിയ കസര്‍ത്താണ് സിന്ദൂരം പേടിക്കുന്ന കാക്ക എന്ന പുതിയ നാടകം. 
വിഷയം CAA യോ NRC യോ ഒന്നുമല്ല. ഇന്ത്യയിലെ മുസ്ലിമുകളെ പുറത്താക്കുന്നതുമല്ല. പക്ഷേ RSS കൃത്യമായി അവരുടെ അജണ്ട നടപ്പിലാക്കുന്നുണ്ട്. മുസ്ലിം വിരുദ്ധത തന്നെയാണ് സംഘപരിവാറിന്റെ ഉദ്ദേശം. മതേതരത്വം പ്രകടിപ്പിക്കാൻ ചീപ്പ് ഫോട്ടോഷൂട്ട് നടത്തുന്നത് പോലെ മുസ്ലിമുകളെ ഉന്മൂലനം ചെയ്യണം എന്ന വിഷം തന്നെയാണ് സംഘം മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം. അത്‌ കൊണ്ട്‌ തന്നെയാണ് ആ മഹതിയായ കുലസ്ത്രീ എനിക്ക് 2 പെണ്‍കുട്ടികളാണെന്നും അവരെ കാക്കാൻമാരുടെ കൈയില്‍ നിന്ന് രക്ഷിക്കാന്‍ ആണ് ഈ സിന്ദൂരം എന്നും ആക്രോശിച്ചത്. എന്റെ ചേച്ചി... കാക്കാൻമാർ കാരണം ജീവിതം ഇല്ലാതെ ആയ എത്ര പേരെ ചേച്ചിക്ക് അറിയാം? ഇനി അങ്ങനെ വല്ലതും വീട്ടില്‍ നടന്നത് കൊണ്ടാണോ ഈ രോഷം?
അതോ ശാഖയിലെ മുസ്ലീം വിരുദ്ധതയും ഇന്ത്യൻ സംസ്ക്കാരവും എന്ന ക്ലാസിന്റെ ബാക്കിപത്രമാണോ?

ഇനിയും നിഷ്പക്ഷത ഭാവിച്ചു ഒന്നും മനസ്സിലാക്കാതെ നടക്കുന്നവരെ.... നിങ്ങൾ ഏറാന്‍ മൂളികളായിക്കോളൂ... ഇനിയും നിങ്ങളെ ഇതൊന്നും ബാധിക്കില്ല എന്ന പൂര്‍ണ വിശ്വാസം ഉണ്ടെങ്കില്‍ കുറച്ച് ഷൂ എത്തിക്കാം... നക്കി പഠിക്കാം നിങ്ങൾക്ക്.
ദുർഗ്ഗാ വാഹിനി എന്നും അന്തർ വാഹിനി എന്നും പറഞ്ഞ് പണ്ട് ഗുജറാത്തിൽ ഉണ്ടാക്കിയെടുത്ത കലാപം നാട് മൊത്തം നടപിലക്കാൻ തന്നെയാണ് ഇവറ്റകളുടെ ശ്രമം.  ഗുജറാത്തിൽ നിറ ഗർഭിണിയുടെ അടിവയറിൽ ശൂലം കുത്തിയിറക്കി ജയ് ശ്രീറാം എന്ന് പറഞ്ഞവർ, മുസ്ലിം സ്ത്രീകളെ rape her rape her എന്ന് ആക്രോശിച്ചു നടന്നവർ തന്നെയാണ് ഇന്ന് സിന്ദൂരം കൊണ്ട് ഇറങ്ങിയിരിക്കുന്നത് . ഹിന്ദു രാഷ്ട്രം എന്നത് ഹിന്ദുക്കൾ  മാത്രം ഉള്ള രാഷ്ട്രം ആണ് എന്ന് കരുതി ഉള്ള വിഷം ചീറ്റൽ. തട്ടം ഇട്ടവരെയും നിസ്കാര തഴമ്പ് ഉള്ളവരെയും കാണുമ്പോ നിങ്ങൾക്ക് രക്തം തിളച്ച് അവരെ തച്ച് തകർക്കണം എന്ന് ചിന്ത വരുന്നുണ്ടെങ്കിൽ അഹ് ചിന്ത ഉടലെടുത്ത തല തല്ലി തകർക്കാൻ ആളുണ്ട് എന്നതിലേക്ക് ഉള്ള പൊൻതൂവൽ ആണ് ഒറ്റക്ക് കുള സ്ത്രീകളുടെ മധ്യേ കേറി ചെന്ന് മറുപടി പറഞ്ഞ ചേച്ചീ... എന്തൊക്കെ ആയാലും സിന്ദൂർ വാഹിനിയ്ക്ക്‌ മറുപടി  കൊടുത്ത സിങ്കപെണ്ണിനു ഒരു നൂറ് കുതിര പവൻ...
വര്‍ഗീയതക്ക് എതിരെ പോരാടുക തനെ വേണം... ഇന്ന് നിങ്ങള് പോരാടിയിലെങ്കിൽ നാളെ നിങ്ങളെയും അവർ തുറുങ്കിൽ അടക്കും. 

ആർഎസ്എസ് വിഷമാണ്
വിഷം വിതകുന്നവർ ആണ് തലപ്പത്ത്

 അകറ്റാൻ നിങൾ നോക്കുമ്പോള്‍ ഞങ്ങൾ ചേര്‍ത്ത് പിടിച്ചു കൊണ്ടിരിക്കും

വിഷ്ണു നളിനി

Comments

Popular Posts