#nocaa

നായയുണ്ട് നായരുണ്ട്
കുറുക്കന്നുണ്ട് കുറത്തിയുമുണ്ട്
നാടുണ്ട് നന്മയുണ്ട്
മതമുണ്ട് മതം വളർത്തുന്ന രാജ്യമുണ്ട്
മതമേതും ഇല്ലെന്ന് ചൊല്ലിയവന്
 മതം ചാർത്തിയ മനുഷ്യരുണ്ട്
കലയുണ്ട് ഇവിടെ കലാപവുമുണ്ട്
കൊല്ലുന്നുമുണ്ട്‌ അവർ ഒറ്റി കൊടുക്കുന്നുമുണ്ട് 
ഒറ്റപ്പെടുത്താൻ ഒരു കൂട്ടരും ഉണ്ട് 

ഒന്നിച്ചുറങ്ങിയ നാളുകളെ,
ഒരുമയെന്നൊതിയ മനുഷ്യരെ
ഇല്ലം ചുട്ടകറ്റാൻ സംഘമായി അവർ കാവൽ ഉണ്ട്
അകറ്റാൻ നോക്കിയവരെ അകറ്റി മാറ്റുമ്പോൾ ദ്രോഹികൾ ആയവർ വേറെയുമുണ്ട്

ജാതിയുണ്ട് ഇവിടെ ജയിലുമുണ്ട്
ജാതി ഓതിയവരെ പോറ്റാൻ മേക്കൈകൾ ഏറെയുണ്ട്
ജാതിയെ എതിർത്തവരെ ജയിലിലാക്കാൻ സംഘമായി അവർ കാവലുണ്ട്
നീതിയുണ്ട് നിയമമുണ്ട്
നീതി ലഭിക്കാത്തവർ ഏറെയുണ്ട്

രാജ്യമാണ് ,
പെറ്റു വീണ മണ്ണാണ് ,
ഇന്നിൻറെ ഒപ്പമാണ്
പുറം തിരിഞ്ഞ് ഓടാൻ വയ്യാത്തവരുടെ കൂടെ ആണ്

Comments

Popular Posts