fake encounters not to be entertained
എൻകൗണ്ടർ അംഗീകരിച്ചു തരാൻ എനിക്ക് ആവില്ല...
പെട്ടന്ന് കേൾക്കുമ്പോൾ സന്തോഷം തോന്നിയാൽ പോലും ഒന്ന് ഇരുത്തി ചിന്തിച്ചാൽ ചെയ്തത് വൈകാരികമായ ചിന്തകൾ കാരണമോ അല്ലെങ്കിൽ മറ്റാർക്കോ വേണ്ടി ആണോ ഈ കൊലപാതകം എന്ന് ചോദ്യം വരും...
പ്രതിയെ കോടതിക്ക് മുന്നിൽ നിർത്തി കുറ്റം തെളിയിച്ചു ശിക്ഷ വാങ്ങി കൊടുക്കുന്നതാണ് ഉചിതം... അല്ലെങ്കിൽ അതാണ് വേണ്ടത്... വികാരപരമായി തീരുമാനം എടുക്കാൻ ആണേൽ പോലീസുകാർ യൂണിഫോം അഴിച്ചു വെക്കുന്നതാവും നല്ലത്...
ഈ കൊല്ലപ്പെട്ടവർ തന്നെയാണ് പ്രതികൾ എന്നതിന് എന്ത് തെളിവ് ഉണ്ട്... മറ്റാർക്കെങ്കിലും വേണ്ടി ഇവർ വന്നു പെട്ടത് ആണെങ്കിലോ... അങ്ങനെ ആയാൽ യഥാർത്ഥ പ്രതി ഇപ്പോഴും സേഫ് സോണിൽ തന്നെ അല്ലെ... പിന്നെ എന്തിനാണീ കോടതി... നിയമത്തിന്റെ മുന്നിൽ നിർത്തി തെറ്റ്കാരൻ ആണെങ്കിൽ അല്ലെ ശിക്ഷിക്കണ്ടേ.... തെളിവുകൾ ഹാജരാക്കി പോലീസ് ഇവരെ കുടുക്കുകയല്ലേ വേണ്ടത്... അംഗീകരിച്ചു തരാൻ കഴിയില്ലാ...നാളെ നമ്മളെ ഒരുത്തൻ കൈ ചൂണ്ടി ഇവനാണ് പ്രതി എന്ന് പറഞ്ഞാൽ കുറ്റം തെളിയിക്കാൻ പോലും നിക്കാതെ വെടി വെച്ച് കൊന്നാൽ എന്താവും സ്ഥിതി... സിനിമയിലെ സുരേഷ് ഗോപി ചമയുന്നത് അല്ല പോലീസ് ജോലി.... സൂപ്പർ ഹീറോ പരിവേഷങ്ങൾ മാറ്റി ചിന്തിച്ചേ തീരു...നാളെ നിങ്ങൾ ഇങ്ങനെ പെട്ടു പോയാൽ നിങ്ങൾക്കെതിരെ വികാരപരമായി പ്രതിഷേധം ഉയരും... കൊന്ന് കളയാൻ ആവശ്യം വരും... പക്ഷെ കുറ്റം തെളിയിക്കാൻ ശ്രെമിക്കണം ആദ്യം...
ഇത്തരം വാർത്തകൾ പൊടുന്നനെ സന്തോഷം തന്നാലും പുറകിൽ ചിന്തിക്കാൻ ഒരുപാട് ഉണ്ട്..

Comments
Post a Comment