JNU -#feemustfall
ഒരിക്കലും പ്രിയപെടാത്തവരെ....
JNUവിലെ പ്രതിഷേധങ്ങളും ചെറുത്തുനില്പുകളും കണ്ടു ഐക്യദാർഢ്യം പ്രഘ്യാപിച്ചു കൊണ്ട് തന്നെയാണ് പ്രൊഫൈൽ പിക് മാറ്റിയത്.. അപ്പോഴേക്കും പുച്ഛം കൊണ്ട് സങ്കി തലകൾ പൊന്തി വന്നു...
JNU തെരുവുകളിൽ രക്തം പൊടിയുന്നത് തേക്കടത്തമ അവാർഡിന് വേണ്ടി പിടിവലി കൂടിയോ... നിലപാടുകൾ മാറ്റി ഇറക്കുന്നതിൽ ഒന്നാം സ്ഥാനം കിട്ടാൻ വേണ്ടിയോ അല്ല.
അംഗീകരിച്ചു കൊടുക്കാൻ പറ്റാത്ത ഫീസ് വർദ്ധനവിന് എതിരെയുള്ള പട പുറപ്പാട് ആണ് JNU ഇന്ന് സാക്ഷ്യം വഹിക്കുന്നത്. മടിക്കുത്തിൽ പണം ഉള്ളവർക്ക് മാത്രം വിദ്യാഭ്യാസം എന്നുള്ള കാട്ടാളതരം ഒരിക്കലും JNU അംഗീകരിച്ചു കൊടുക്കില്ല. രാജ്യത്തിന്റെ ശക്തമായ കേന്ദ്രം തന്നെയാണ് JNU.
എന്റെ പോസ്റ്റിൽ വന്നു, പഠിക്കാൻ വിട്ടാൽ പഠിക്കണം അല്ലാതെ സമരം എന്ന് പറഞ്ഞു ഇറങ്ങിയാൽ ഇങ്ങനെ തന്നെ ഇനിയും കിട്ടണം എന്ന് പ്രാർത്ഥിച്ച പ്രിയപെടാത്ത സങ്കി അദ്ദേഹം അറിയാൻ... എടൊ നാളെ തന്റെ മക്കൾ കൂടി അവിടെ പഠിക്കാൻ വേണ്ടി... നിലവാരം ഉള്ള വിദ്യാഭ്യാസം ലഭിക്കാൻ വേണ്ടി... അര്ഹതയുള്ളവർക് അത് നിഷേധിക്കപെടാതെ ഇരിക്കാൻ വേണ്ടി ആണ് അവർ ഇന്ന് അവിടെ രക്തം ചിന്തിയത്... ഇതിനോട് പുച്ഛം തോന്നുന്നത് എന്ത് കൊണ്ടാണ് എന്ന് അറിയുമോ നിങ്ങൾക്ക്... മേലെ പറഞ്ഞ നിലവാരം ഉള്ള വിദ്യാഭ്യാസം കിട്ടാത്തത് കൊണ്ട് മാത്രമാണ്...
JNUവിനോട് നിങ്ങൾക്ക് ഉള്ള വിരോധം മനസിലാക്കാൻ വല്യ ബുദ്ധിമുട്ട് ഇല്ല.. രാജ്യത്തിന്റെ ഇടതുപക്ഷ ചിന്തകളുടെ ഉറവിടം തന്നെയാണ് JNU. അത് കൊണ്ട് തന്നെ കേന്ദ്രം ഭരിക്കുന്ന സർക്കാരിന് ദേഷ്യം വരാതെ ഇരുന്നാല്ലേ അത്ഭുതമുള്ളു.. മാത്രമല്ല സങ്കികളുടെ എബിവിപിക് തെല്ലും മുഖം കൊടുക്കാത്ത നേരോടെ പോരാടുന്ന JNUവിനെ അടിച്ചമർത്താൻ ആവോളം സങ്കികൾ ശ്രെമികുന്നും ഉണ്ട്.
നിങ്ങൾ നാല് തല്ലു തല്ലിയാലോ കൂട്ടത്തിൽ ഒരുത്തന്റെ തല പൊട്ടിയാലോ പേടിച് ഓടുന്ന കൂട്ടമല്ല അവർ.. സങ്കി പോലീസിന്റെ മുട്ട് ഇടിക്കും... തല്ലും തോറും പെരുകുകയാണവർ..
പ്രതിഷേധിക്കുന്നത് അവനവന് വേണ്ടി മാത്രമല്ല... നാളെയുടെ വിദ്യാർത്ഥി സമൂഹത്തിനും കൂടി വേണ്ടിയാണു... ചിതറിയ രക്തങ്ങൾ എല്ലാം ഒത്തുകൂടി പോരാട്ടങ്ങൾ മുറുകട്ടെ...
ഫീസ് വർധന തകരട്ടെ...
#feemustfall
#തോൽക്കാത്ത_തോൽക്കാൻ_മനസില്ലാത്ത_JNU
#അഭിവാദ്യങ്ങൾ
വിഷ്ണു നളിനി

Comments
Post a Comment