ജാതി ജനാധിപത്യത്തേക്കാൾ ശക്തമായത്.
#ജാതി ജനാധിപത്യത്തേക്കാൾ ശക്തമായത്.
മുംബൈയിൽ ആത്മഹത്യ ചെയ്ത dr. പായലിന്റെ മരണം വളരെ ഏറെ കടന്ന് ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു വസ്തുത തന്നെയാണ്. നിരന്തരം ജാതീയമായി അധിക്ഷേപിച്ച് 3 സീനിയർ ഡോക്ടര്‍മാരായ ഡോ. ഹേമ അഹുജ, ഡോ. ഭക്തി മെഹൽ, ഡോ. അങ്കിത ഖണ്ഡിൽവാൾ എന്നിവര്‍ നല്‍കിയ മാനസിക പീഡനത്തിൽ മനം നൊന്താണ് 23കാരിയായ പായല്‍ ആത്മഹത്യ ചെയ്തത്.
ലിംഗ വേര്‍തിരിവുകളില്ലാതെ എല്ലാ ക്യാമ്പസുകളിലും നടക്കുന്ന റാഗിങ് എന്ന പ്രകടനത്തെ പറ്റി ഇനിയും പ്രതികരിക്കാതിരുന്നു കൂടാ. സീനിയർസ് ബഹുമാനിക്കപ്പെടേണ്ടവരാണ്, അല്ലെങ്കില്‍ തങ്ങൾക്ക് കിട്ടിയ റാഗിങ് ജൂനിയേഴ്സിലേക്ക് കൈമാറപ്പെടേണ്ട ഒന്നാണ് എന്നുള്ള നീചമായ പട്ടി ഷോ ആണ് ഇന്ന് ക്യാമ്പസുകളിൽ അരങ്ങേറുന്നത്. ഇന്ത്യയില്‍ ജാതി പോലെ മാര്‍ക്കറ്റ് ചെയ്യപ്പെടുന്ന മറ്റൊരു സംഗതി ഇല്ല. ജനാധിപത്യ ഇന്ത്യയില്‍ ഏറ്റവും വലിയ അധികാര ധാർഷ്ട്യമാണ് ജാതി വ്യവസ്ഥ കയ്യാളുന്നത് .മേൽ ജാതി ആണെന്ന് പറഞ്ഞ് മേൽക്കോയ്മ കാണിക്കുന്നവരും തീണ്ടായ്മ ചെയ്യുന്നവരും അധിക്ഷേപിക്കുന്നവരും ഉണ്ട് അതെ പോലെ താഴ്‌ന്ന ജാതിയാണെന്ന് കാണിച്ച് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവർ ഒരുപാടുണ്ട്. അര്‍ഹതയില്ലെങ്കിലും ആനുകൂല്യങ്ങള്‍ അവരെ തേടിയെത്തും. അതെല്ലാം വിട്ട് സ്വന്തം പ്രയത്നത്തിൽ മുന്നോട്ടു എത്തിയാൽ മേലാളന്മാരുടെ അവഗണനയും പരിഹാസവും. ജാതിക്ക് കിട്ടുന്ന ഈ brand value ഇല്ലാതാക്കിയാൽ മാത്രമേ ജാതി വ്യവസ്ഥ തുടച്ചു നീക്കാനാകൂ. അടിമത്തത്തിനേക്കാൾ വലിയ കൂച്ചുവിലങ്ങാണ് ജാതിയുടെ പേരില്‍ നടക്കുന്ന അധിക്ഷേപങ്ങൾ. എന്ന് ജാതിപരമായ വേര്‍തിരിവ് ഇല്ലാതാകുന്നുവോ അന്ന് മാത്രമേ ഇവിടെ സമത്ത്വവും മതേതരത്വ ഭാരതവും ഉണ്ടാവു.
ഇത്തരം ജാതി സമ്പ്രദായം encourage ചെയുന്നതിൽ സർക്കാരിന്റെ പങ്കും മോശമല്ല. Reservation seatകൾ കൊടുത്ത് കഴിവില്ലാത്തവരെ കയറ്റി അര്‍ഹതപ്പെട്ടവരെ തഴയുക പഠിച്ചില്ലെങ്കിലും reservation വഴി ജോലി കിട്ടും റിസർവേഷൻ ഉണ്ടല്ലോ എന്ന ചിന്ത മാറ്റി വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ സീറ്റും തൊഴിലവസരങ്ങളും നല്‍കുക, നിലവിലെ ഒഴിവുകളില്‍ സ്ഥിര നിയമനം ഉറപ്പു വരുത്തുക. വിദ്യാഭ്യാസം വിദൂര സ്വപ്നം മാത്രമായവർ ഇന്നും പലയിടത്തും അവശേഷിക്കുന്നുണ്ട്. നല്ല അവസരം വന്നാൽ ശോഭിക്കാൻ കഴിവുള്ളവര്‍ ജാതിമറ നീക്കി മുന്നോട്ടു വരട്ടെ. പായലിന്റെ ഘാതകർക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ...!!
പ്രത്യാശയോടെ☯
വിഷ്ണു നളിനി

Comments
Post a Comment