Stand With Alappad
#StandwithAlappad
മാധ്യമങ്ങളും നേതാക്കന്മാരും കാണാതെ പോകുന്ന ഒരു തീരമുണ്ട് കേരളത്തില്‍. പ്രളയത്തെ പങ്കായം കൊണ്ട് തടഞ്ഞ് നിര്‍ത്തി ജീവനും ജീവിതത്തിനും പുതിയ നങ്കൂരം തുറന്നു തന്നവർ, ആലപ്പാട്ടിന്റെ മക്കള്‍. നിങ്ങള്‍ മതിലുകള്‍ പണിതപ്പോൾ ഒലിച്ച് പോയവര്‍...
2004ലെ സുനാമിയിൽ വെള്ളത്തിനടിയിലായി പോയതാണ് കൊല്ലം ജില്ലയിലെ ആലപ്പാട് എന്ന തീരപ്രദേശം. അതിനെ തുടര്‍ന്ന് ഈ പ്രദേശത്തെ ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമുണ്ടായി. എന്നാൽ സുനാമി എന്ന പ്രകൃതി ദുരന്തത്തിന് ശേഷം മനുഷ്യർ ആ നാട്ടില്‍ അനധികൃത ഖനനം നടത്തി നാമാവശേഷമാക്കി കൊണ്ടിരിക്കുകയാണ്.
കരിമണൽ കൊണ്ട് സമ്പന്നമായ പ്രദേശമാണ് എന്ന ഒറ്റക്കാരണത്താലാണ് ആലപ്പാടിന് ഈ ഗതി വന്നത്. മൊണാസൈറ്റ്, ഇൽമെനൈറ്റ്, റൂട്ടൈൽ, സിർക്കോൺ തുടങ്ങിയ ധാതുക്കളുടെ മിശ്രിതമാണ് കരിമണൽ. ആണവോര്‍ജ്ജത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങൾക്കും വളരെയേറെ ഉപകാരപ്രദമാണ് ഈ മണൽ. ഈ അനധികൃത ഖനനം മനുഷ്യരടങ്ങുന്ന സകല ജീവജാലങ്ങളെയും ആവാസവ്യവസ്ഥയേയും നശിപ്പിക്കുന്നുണ്ട്.
ഇന്ത്യോ- നോർവീജിയൻ പദ്ധതിയുടെ ഭാഗമായി 1902ലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇവിടെ ഖനനം ആരംഭിച്ചത്. 1947ന് ശേഷം Indian Rare Earths (Govt. of India undertaking)ഉം Kerala Minerals and Metals ഉം കൂടിച്ചേര്‍ന്ന് ഈ ഖനനം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ 10 മാസങ്ങളായി നാട്ടുകാരുടെ പ്രതിഷേധങ്ങൾ കാരണം ഖനനം നിര്‍ത്തി വെച്ചിരിക്കുകയാണ്. ഈ പ്രശ്ന ബാധിതരെ നയിക്കാനായി ഒരു സമിതി നിലവിലില്ലാത്തതും political mileage നു വേണ്ടി പല രാഷ്ട്രീയ പാര്‍ട്ടികൾ ഇതിനെ നയിക്കാനായി ശ്രമിക്കുന്നതും ഈ പ്രതിഷേധങ്ങളുടെ ആക്കം കൂട്ടുന്നു. 1998ൽ Department of atomic energy ഇവിടത്തെ കാര്യങ്ങളെ കുറിച്ച് പഠനം നടത്തി Private sectorനെയും കൂടി ഇതില്‍ പങ്കെടുപ്പിക്കണമെന്ന ഒരു notification ഇറക്കിയതോടെ സ്ഥിതിഗതികൾ കൂടുതല്‍ വഷളായി. ആവാസവ്യവസ്ഥയെ പറ്റി പഠനങ്ങളൊന്നും നടത്താതെ തന്നെ കേരള ഗവണ്‍മെന്റ് 2003ൽ Kerala Rare Earths Minerals Limited (KREML)ന് mining lease നല്‍കി. വര്‍ഷങ്ങളായി ധാതുമണൽ കയറ്റുമതി ചെയ്യുന്ന Cochin Minerals and Rutiles Limited എന്ന private കമ്പനിയുടെയും കഴിഞ്ഞ 80 വര്‍ഷത്തോളം ചവറയിൽ കരിമണല്‍ ഖനനം നടത്തുന്ന IREയുടെയും Kerala State Industrial Development Corporation ൻറെയും ഒരു joint venture ആണ് KREML.
അറബിക്കടലിനും കനാലിനുമിടയിൽ വെറും 16 km നീളവും 50m-ഇൽ താഴെ വീതിയുള്ള ഒരു ചെറിയ പ്രദേശമാണ് ആലപ്പാട്. നിയമപ്രകാരം 1km തീരത്തടിയുന്ന 60000 ക്യൂബിക് മീറ്റർ മണലിന്റെ 60-70%വരെ ഖനനം ചെയ്യാം. എന്നാല്‍ ഈ അനധികൃത ഖനനം സുനാമിയിൽ നിന്ന് കരകയറിയ നാടിനെ ഇല്ലാതാക്കും. ഇപ്പോള്‍ നമ്മുടെ പ്രധാന ചര്‍ച്ചാ വിഷയം മതിലും മലയും മനിതീയുമൊക്കെയാണ്. ആലപ്പാട് പലർക്കും കേട്ട് കേള്‍വി പോലും ഇല്ലാത്ത വെറും കടല്‍ത്തീരമാണ്.
നവോത്ഥാനം നാടിന് ആവശ്യം തന്നെയാണ്. എന്നാല്‍ നിങ്ങള്‍ മലമുകളില്‍ സമത്വം നടപ്പിലാക്കുമ്പോഴും ഇവിടെ കരയില്ലാതായി കൊണ്ടിരിക്കുകയാണ്. മതിലുകളിൽ ലക്ഷങ്ങൾ അണി നിരന്നു എന്ന് നിങ്ങള്‍ അഹങ്കരിക്കുമ്പോൾ കടലിന്റെ മക്കള്‍ ഇവിടെ നിലനില്പിനായി പൊരുതുകയാണ്.
കേരളത്തിന് പുനര്‍ജ്ജന്മം നേടിത്തന്നവരാണ് മത്സ്യത്തൊഴിലാളികള്‍. ജീവൻ തിരിച്ചു നല്‍കിയവരെ മറക്കുന്ന, അവര്‍ക്ക് ഒരു ആവശ്യം വരുമ്പോൾ കൈയൊഴിയുന്ന ജനതയിൽപ്പെട്ടവരാവരുത് നമ്മൾ. അവര്‍ക്കായി ശബ്ദമുയർത്തുക. കേരളത്തെ വീണ്ടെടുത്ത മത്സ്യത്തൊഴിലാളികളെ കേരള ജനത മറക്കില്ല എന്ന വിശ്വാസത്തില്‍ ആലപ്പാടിന് വേണ്ടി ഞാനും ഒത്തുചേരുന്നു.
ദൈവം ബ്രാഹ്മണനോ ക്ഷത്രിയനോ മുസ്ലീമോ ക്രിസ്ത്യാനിയോ അല്ല വെറുമൊരു മത്സ്യത്തൊഴിലാളിയാണെന്ന റഫീഖ് അഹമ്മദിന്റെ വരികള്‍ കടമെടുത്ത് കൊണ്ട്
#StandwithAlappad
(കടപ്പാട് : ജനസത്യാഗ്രഹ2012)
വിഷ്ണു നളിനി

Comments
Post a Comment